കൊച്ചി ബൈപ്പാസിൽ കെഎസ്ആർടിസി മിന്നൽ ബസ് അപകടത്തിൽപ്പെട്ടു ; 24 യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇടപ്പള്ളി-വൈറ്റില ബൈപ്പാസിൽ കെഎസ്ആർടിസി മിന്നൽ ബസ് അപകടത്തിൽപ്പെട്ടു. ഇന്ന് വെളുപ്പിന് നാല് മണിയോടെ മെഡിക്കൽ സെന്റർ ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. ബസ്സിലുണ്ടായിരുന്ന 24 യാത്രക്കാരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മുന്നിലുണ്ടായിരുന്ന ഒരു വാഗണർ കാർ പെട്ടെന്ന് വെട്ടിച്ചപ്പോൾ അതിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചു മാറ്റിയതാണ് അപകടത്തിന് കാരണമായതെന്ന് ഡ്രൈവർ പറഞ്ഞു. നിയന്ത്രണം വിട്ട ബസ് റോഡരികിലെ കാനയിലേക്ക് തെന്നി മാറുകയായിരുന്നു. ബസ് പൂർണ്ണമായും മറിയാതിരുന്നതിനാലാണ് വലിയൊരു അപകടം ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അപകടവിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. യാത്രക്കാരെ ഉടൻ തന്നെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് പുലർച്ചെ ബൈപ്പാസിൽ ചെറിയ രീതിയിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടിരുന്നെങ്കിലും നിലവിൽ അത് പരിഹരിച്ചിട്ടുണ്ട്. കാനയിൽ കുടുങ്ങിക്കിടക്കുന്ന ബസ് ഉയർത്തി മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...