ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം തിരുവാലിയിൽ പൂവ്വത്തിക്കുന്നിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനായ ചുങ്കത്തറ സ്വദേശി ആദിൽ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ആദിൽ ഓടിച്ചിരുന്ന ബൈക്കും ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ഗുരുതരമായി പരിക്കേറ്റ ആദിലിനെ നിലമ്പൂര്‍ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നൽകും. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികൻ മരിച്ചു. ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെൽവൻ (68) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 5.30 ന് ശ്രീകാര്യം ഇളംകുളത്താണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേയ്ക്ക് പോയ കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ് ബസാണ് ഇടിച്ചത്. ഉടൻ തന്നെ ശ്രീകാര്യം പോലീസ് സെൽവനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷക്കാനായില്ല. പാൽ വിൽപനക്കാരനാണ് മരിച്ച സെൽവൻ. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കൊല്ലം ആയൂരിൽ നിയന്ത്രണം വിട്ട് മറിഞ്ഞ സ്കൂട്ടറുമായി കാര്‍ കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. വളവിൽ വെച്ച് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇതിനിടെ മുന്നിൽ നിന്നും വന്ന കാര്‍ സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് കിണർ വൃത്തിയാക്കാനിറങ്ങിയയാൾ മരിച്ചു ; രണ്ടുപേർ ആശുപത്രിയിൽ

0
കൊല്ലം: അഞ്ചാലുംമൂട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ചെമ്മക്കാട് സ്വദേശിയായ...

മന്ദമരുതി – കക്കുടുമൺ റോഡ് നിർമാണം അനിശ്ചിതത്വത്തിൽ : മെറ്റൽ നിരത്തിയിട്ട് മാസങ്ങൾ ,...

0
​മന്ദമരുതി : ഉന്നത നിലവാരത്തിൽ പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ച മന്ദമരുതി...

അട്ടപ്പാടി ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹമെന്ന് സംശയം

0
പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹമെന്ന് സംശയം....

ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യ കോർപ്സ് കമാൻഡർ തല ചർച്ച ഇന്ന് നടക്കും

0
ഡൽഹി: അരുണാചൽ പ്രദേശിലെ എൽ.എസ്.സിക്ക് സമീപമുള്ള വാച്ച-ദാമൈ അതിർത്തി മീറ്റിംഗ് പോയിന്റിൽ...