ഭാര്യയെ ആളുകൾ നോക്കി നിൽക്കെ വെട്ടിക്കൊന്ന് യുവാവ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയെ ആളുകൾ നോക്കി നിൽക്കെ വെട്ടിക്കൊന്ന് യുവാവ്. തമിഴ്നാട്ടിലെ ചെന്നൈയിലെ മേഡവാക്കം കൂട്രോഡ് ബസ് സ്റ്റോപ്പിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. 37കാരിയാണ് ഭർത്താവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മേഡവാക്കത്ത് ഒരു ബ്യൂട്ടിപാർലറിലെ ജീവനക്കാരിയായിരുന്ന ജ്യോതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ജ്യോതിയുടെ ഭർത്താവ് മണികണ്ഠനാണ് അറസ്റ്റിലായിട്ടുള്ളത്. സംഭവത്തേക്കുറിച്ച് പോലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. ഏഴ് വർഷങ്ങൾക്ക് മുൻപ് ഭർത്താവുമായി പിണങ്ങി ജ്യോതിയും മൂന്ന് മക്കളും വേറെയാണ് താമസിച്ചിരുന്നത്. 2009ലായിരുന്നു ഇവർ വിവാഹിതരായത്. ഭർത്താവുമായി അകന്ന് താമസിക്കുന്നതിനിടെ മണികണ്ഠന്റെ ബന്ധുവായ കൃഷ്ണമൂർത്തിയുമായി യുവതി അടുത്തു.

വിവാഹ മോചനത്തിന് തയ്യാറാകാതെ യുവതിയോട് തിരികെ വീട്ടിലെത്താൻ മണികണ്ഠൻ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച രാവിലെ ശബരിമലയിൽ നിന്നുള്ള പ്രസാദം കൊണ്ടുവന്നതായും സ്വീകരിക്കാൻ എത്തണമെന്നും ആവശ്യപ്പെട്ട് മണികണ്ഠൻ യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. പള്ളിക്കാരണൈ എന്നയിടത്ത് വെച്ച് ഇവർ കണ്ടെങ്കിലും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ആക്രമണം തടയുന്നതിനിടെ മണികണ്ഠനെ ചെരിപ്പൂരി അടിച്ച ശേഷം യുവതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപെടുകയായിരുന്നു. ഇതിന് പിന്നാലെ കൃഷ്ണമൂർത്തിയോടൊപ്പം മണികണ്ഠനോട് സംസാരിക്കാനായി ജ്യോതി തിരികെ എത്തുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു മണികണ്ഠനുണ്ടായിരുന്നത്. ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായതിന് ഇടയിൽ മണികണ്ഠൻ കത്തിയെടുത്ത് ജ്യോതിയേയും കൃഷ്ണമൂർത്തിയേയും ആക്രമിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഭയമല്ല, പ്രതീക്ഷയാണ് നൽകേണ്ടത്; വിദ്യാർത്ഥി സമരത്തിൽ നിലപാട് വ്യക്തമാക്കി മഞ്ജു വാര്യർ

0
കൊച്ചി: ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് നടി മഞ്ജു...

വ്യാപാര സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്; ഡൽഹിയിലെ കൊണാട്ട് പ്ലേസ് വിഷയത്തിൽ സിജെപിയും എഎപിയും ആശങ്കയിൽ

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ മുഴുവന്‍ കടകളും...