വഴക്ക് തടയാനെത്തിയ അമ്മാവനെ യുവാവ് അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വഴക്ക് തടയാനെത്തിയ അമ്മാവനെ യുവാവ് അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. കോഴിക്കോട് വടകര പുതുപ്പണത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പുതുപ്പണം സ്വദേശി പുതിയോട്ടില്‍ സത്യാനാഥനാ(55)നാണ് പരിക്കേറ്റത്. സംഭവത്തില്‍ സത്യനാഥന്റെ മരുമകനായ പുതിയോട്ടില്‍ പ്രവീണിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെ തുടർന്നാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു. പ്രവീണും സഹോദരനും തമ്മില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ വീട്ടില്‍ വെച്ച് വാക്കുതര്‍ക്കമുണ്ടായി.

തര്‍ക്കം രൂക്ഷമായപ്പോള്‍ പരിഹരിക്കാനായാണ് സത്യാനാഥന്‍ എത്തിയത്. ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊടുന്നനെ പ്രവീണ്‍ അടുക്കളയിലേക്ക് പോയി അമ്മിക്കല്ലുമായി തിരികെ വരികയും സത്യനാഥന്റെ തലയില്‍ അടിക്കുകയുമായിരുന്നു എന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇയാളെ വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസെത്തി പ്രവീണിനെ അറസ്റ്റ് ചെയ്യുകയും വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തുകയും ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
എറണാകുളം: സംസ്ഥാനത്ത് ഇന്ന് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. നാലുജില്ലകളില്‍ യെല്ലോ...

ഇ-കൊമേഴ്സ് മേഖലയിൽ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രസർക്കാർ : തെറ്റിദ്ധരിപ്പിക്കുന്ന വിലക്കിഴിവുകളിൽ നടപടി

0
ന്യൂഡൽഹി : ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, സെർച്ച് റിസൽറ്റുകളിൽ...

ചൈനയിൽ വിദേശ ചരക്കുകപ്പലിൽ തീപിടിത്തം : 25 പേർക്ക് ദാരുണാന്ത്യം

0
ബെയ്ജിങ്: ചൈനയിലെ കിഴക്കൻ കപ്പൽ ഗതാഗത ഹബ്ബായ ക്വിംഗ്ദാവോ തുറമുഖത്ത് അറ്റകുറ്റപ്പണികൾക്കായി...

ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത...