നിയമസഭ തെരഞ്ഞെടുപ്പ് മുൻനിര്‍ത്തി വിശ്വാസം വീണ്ടെടുക്കാൻ വീടുകൾ കയറി ഇറങ്ങി ഇടതുമുന്നണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് മുൻനിര്‍ത്തി വിശ്വാസം വീണ്ടെടുക്കാൻ വീടുകൾ കയറി ഇറങ്ങി ഇടതുമുന്നണി. ശബരിമല സ്വര്‍ണ്ണക്കൊള്ളയിൽ ജയിലിൽ കിടക്കുന്ന നേതാക്കളുടെ കുറ്റം തെളിഞ്ഞാൽ പാര്‍ട്ടി നടപടി ഉണ്ടാകുമെന്നാണ് നേതാക്കൾ ആവർത്തിച്ച് പറയുന്നത്. ഗൃഹ സന്ദർശനത്തിലും ജനങ്ങളിൽ നിന്ന് വിമർശനങ്ങൾ കേൾക്കേണ്ടി വന്നു എന്നാണ് നേതാക്കളുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. സ്വർണക്കൊള്ളയിൽ തിരിച്ചടിയും ഭരണവിരുദ്ധവികാരവും ഇല്ലെന്ന് പുറമേക്ക് പറയുന്ന പാർട്ടി ജനങ്ങളെ നേരിട്ട് സമീപിച്ച് വിശദീകരണം നൽകുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് വലിയ തിരിച്ചടിയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു രണ്ടാം തുടർ ഭരണത്തിലേക്ക് കാര്യങ്ങൾ എത്തുന്ന രീതിയില്‍ പ്രചരണം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യണമെന്ന ഉദ്ദേശത്തിലാണ് വിപുലമായ ഗൃഹ സന്ദർശന പരിപാടികൾക്ക് തുടക്കമിടാൻ ഇടതുമുന്നണി തീരുമാനിച്ചത്.

10 വർഷത്തെ പിണറായി വിജയൻ സർക്കാരിന്‍റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതും ശബരിമല സ്വർണക്കൊള്ള സക്കാരിനും മുന്നണിക്കും ജനവികാരം തിരിച്ചടിയായിട്ടുണ്ട് എന്ന പൊതുവിലയിരുത്തല്‍ മറികടക്കാനുള്ള രാഷ്ട്രീയ വിശദീകരണം നല്‍കുക എന്ന ലക്ഷ്യത്തിലാണ് വീടുകയറിയുള്ള സന്ദർശനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
എറണാകുളം: സംസ്ഥാനത്ത് ഇന്ന് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. നാലുജില്ലകളില്‍ യെല്ലോ...

ഇ-കൊമേഴ്സ് മേഖലയിൽ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രസർക്കാർ : തെറ്റിദ്ധരിപ്പിക്കുന്ന വിലക്കിഴിവുകളിൽ നടപടി

0
ന്യൂഡൽഹി : ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, സെർച്ച് റിസൽറ്റുകളിൽ...

ചൈനയിൽ വിദേശ ചരക്കുകപ്പലിൽ തീപിടിത്തം : 25 പേർക്ക് ദാരുണാന്ത്യം

0
ബെയ്ജിങ്: ചൈനയിലെ കിഴക്കൻ കപ്പൽ ഗതാഗത ഹബ്ബായ ക്വിംഗ്ദാവോ തുറമുഖത്ത് അറ്റകുറ്റപ്പണികൾക്കായി...

ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത...