രണ്ടര പവന്‍റെ നെക്‌ലേസുമായി യുവാവ് കടന്നു

For full experience, Download our mobile application:
Get it on Google Play

അടൂർ : സ്വർണവള വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് ജ്വല്ലറിയിൽ നിന്ന് രണ്ടര പവന്‍റെ  നെക്‌ലേസുമായി കടന്നു. ഇന്നലെ ഉച്ചയ്ക്ക് 2.15ന് അടൂർ സെൻട്രൽ ജംക്‌ഷനിലെ മുഗൾ ജ്വല്ലറിയിലാണ് സംഭവം. കുഞ്ഞുങ്ങൾക്കുള്ള ചെറിയ വള വേണമെന്ന് പറഞ്ഞെത്തിയ യുവാവാണ് കൗണ്ടറിൽ നിന്ന് നെക്‌ലേസുമായി കടന്നത്. യുവാവ് നോക്കിയ ശേഷം ഭാര്യ വന്നിട്ട് എടുക്കാമെന്ന് പറഞ്ഞ് മാറിനിന്നു.

ഈ സമയം സ്വർണം വാങ്ങാൻ വേറെ ആളുകളെത്തി. അവർക്ക് ജീവനക്കാർ സ്വർണം കാണിച്ച് കൊടുക്കുന്നതിനിടയിലാണ് യുവാവ് നെക്‌ലേസുമെടുത്ത് ഓടിപ്പോയതെന്ന് ജ്വല്ലറി ജീവനക്കാർ പറഞ്ഞു. കെപി റോഡിലൂടെ തട്ട റോഡിലേക്ക് ഓടിപ്പോയ യുവാവിനെ ജീവനക്കാർ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. ജ്വല്ലറിയിലെയും സമീപ സ്ഥാപനങ്ങളിലെയും സിസിടിവിയിൽ യുവാവിന്‍റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ വെച്ച് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...