വണ്ടി കഴുകിയതിന്റെ പണം ചോദിച്ചതിന്റെ പേരിൽ സർവീസ് സെന്റർ ഉടമയെ വാഹനമിടിച്ച് കടന്ന് യുവാവ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: വണ്ടി കഴുകിയതിന്റെ പണം ചോദിച്ചതിന്റെ പേരിൽ സർവീസ് സെന്റർ ഉടമയെ വാഹനമിടിച്ച് കടന്ന് യുവാവ്. കണ്ണൂർ കാർത്തികപുരത്താണ് സംഭവം. ഇന്നലെ നാല് മണിക്കാണ് സംഭവമുണ്ടായത്. കാർത്തികപുരത്തുള്ള ഹയാസ് ഓട്ടോ ഹബ് എന്ന സ്ഥാപനത്തിലാണ് സംഭവം. വണ്ടി കഴുകാനെത്തിയ യുവാവാണ് സ്ഥാപന ഉടമയെ ഇടിച്ചിട്ട് കടന്നുകളഞ്ഞത്. ഇവർ പരാതിയിൽ പറയുന്നത് അനുസരിച്ച് വണ്ടി കഴുകിയതിന്റെ 800 രൂപ ആവശ്യപ്പെട്ടു. എന്നാൽ‌ നൽകാൻ യുവാവ് തയ്യാറായില്ല. തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാരുമായി വാക്കുതർക്കമുണ്ടായി. സ്ഥാപനത്തിന്റെ ഉടമ ഇസ്മയിലും ഇവിടെയുണ്ടായിരുന്നു. വാക്കുതർക്കത്തിനൊടുവിൽ വണ്ടി പിന്നോട്ടെടുത്ത് പോകാനൊരു​ങ്ങിയ യുവാവ് പെട്ടെന്നാണ് മുന്നിൽ നിന്ന ഇസ്മയിലിനെ ഇടിച്ചിട്ടതിന് ശേഷം കടന്നുകളഞ്ഞത്. ഇസ്മയിലിന്റെ കൈക്കും വയറിനും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആലക്കോടുള്ള ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആലക്കോട് പോലീസിൽ പരാതി നൽകിയതായി സ്ഥാപനം അറിയിച്ചു. യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാനിൽ കരയാക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ് ; ചബഹാറിലെ തുറമുഖ നിരീക്ഷണ ടവർ തകർത്തു

0
ടെഹ്‌റാൻ : തുടർച്ചയായ ഏഴാം ദിവസവും ഇറാനിലേക്ക് അമേരിക്കയുടെ ആക്രമണം. ചബഹാറിലെ...

‘രക്ഷാപ്രവര്‍ത്തനക്കേസ്’ അട്ടിമറി : എം.ആർ അജിത് കുമാർ ഡിജിപിക്ക് ഇന്ന് വിശദീകരണം നൽകിയേക്കും

0
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തർക്ക് മർദനമേറ്റ കേസിന്റെ...

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി യോഗം ഇന്ന്

0
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി യോഗം ഇന്ന്. പിഎംശ്രീയിൽ സർക്കാരിനൊപ്പം...

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരായ സമൂഹമാധ്യമ പോസ്റ്റ് : രാജൻ ജോസഫിനെ റിമാൻഡ് ചെയ്ത് കോടതി

0
അടൂർ : ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവിക്കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ...