ഓട്ടോറിക്ഷയില്‍ മദ്യവില്‍പ്പന നടത്തിയ യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : . ഓട്ടോറിക്ഷയില്‍ മദ്യവില്‍പ്പന നടത്തിയ യുവാവ് പിടിയിൽ. മേപ്പാടി മാനിവയല്‍ ചെമ്പോത്തറ സ്വദേശി നൗഫല്‍ (40) ആണ് അറസ്റ്റിലായത്. ക്രിസ്തുമസ്, പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന പ്രത്യേക പരിശോധനക്കിടെ മാനിവയലില്‍ വെച്ചാണ് യുവാവ് പിടിയിലായത്. കെഎല്‍ 12 ജെ 7724 എന്ന ഓട്ടോറിക്ഷയും 10 ലിറ്റര്‍ വിദേശ മദ്യവും 7250 രൂപയും പിടിച്ചെടുത്തു. പണം യുവാവിന് മദ്യം വിറ്റ വകയില്‍ ലഭിച്ചതാണെന്ന് എക്‌സൈസ് പറഞ്ഞു. മാനിവയല്‍, കോട്ടവയല്‍ ഭാഗങ്ങളില്‍ വാഹനത്തിലെത്തി സ്ഥിരമായി മദ്യവില്‍പ്പന നടത്തിയിരുന്ന യുവാവിനെ മാസങ്ങളായി എക്‌സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന നിയമ ലംഘനമാണിതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിയെ തുടര്‍ നടപടികള്‍ക്കായി കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഓഫീസിലേക്ക് കൈമാറി. കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിളിലെ പ്രിവന്റീവ് ഓഫീസര്‍ പി കൃഷ്ണന്‍കുട്ടി, കെ എം ലത്തീഫ്, എക്‌സൈസ് ഡ്രൈവര്‍ അന്‍വര്‍ കളോളി എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നി ബജറ്റിൽ ന്യൂനപക്ഷകാര്യ വകുപ്പിൻ്റെ ഫണ്ട് വെട്ടിക്കുറച്ച് ബം​ഗാളിലെ ബിജെപി സർക്കാർ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരത്തിലേറിയ ആദ്യ ബിജെപി സർക്കാരിൻ്റെ കന്നി ബജറ്റിൽ...

ലഖ്നൗവിൽ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന് തീപിടിച്ച് 15 പേർ മരിച്ച സംഭവം : നാലുപേർ അറസ്റ്റിൽ

0
ലഖ്നൗ: ഉത്തർ പ്രദേശിലെ ലഖ്നൗവിൽ കോച്ചിങ് സെൻ്ററിൽ ഉണ്ടായ തീപിടിത്തത്തെ തുട‍ർന്ന്...

പിഎം ശ്രീ: ആശങ്കയറിയിച്ച് ലീഗ് എംഎൽഎമാർ ; വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...

താമരശേരിയിൽ യുവതിയെ ക്രൂരമായി മർദിച്ച സംഭവം : ഭർത്താവിനെതിരെ കേസെടുത്തു

0
കോഴിക്കോട്: താമരശേരിയിൽ ഭാര്യയെ മർദിച്ച ഭർത്താവിനെതിരെ കേസെടുത്തു. താമരശേരി സ്വദേശി വിനീഷിനെതിരെ...