പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ്‌ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പന്തീരാങ്കാവ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ ഒളവണ്ണ കള്ളിക്കുന്ന് സ്വദേശി സാലിഹിനെ (23) പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി എ. അക്ബറിന്‍റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും പന്തീരാങ്കാവ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്‍. ഗണേഷ്‌കുമാറിന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ധനഞ്ജയദാസും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

കേസ് രജിസ്റ്റര്‍ചെയ്ത വിവരം അറിഞ്ഞ പ്രതി മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ബെംഗളൂരുവിലെത്തി പലസ്ഥലങ്ങളില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. അന്വേഷണം ഊര്‍ജിതമായതോടെ നാട്ടിലെ സുഹൃത്തുക്കളുടെ സഹായത്തോടെ തമിഴ്‌നാട്ടിലെ ഹൊസൂരിനടുത്തുള്ള ഒളിത്താവളത്തിലേക്ക് മാറി. എന്നാല്‍ ശാസ്ത്രീയ അന്വേഷണത്തിലൂടെ സ്‌പെഷ്യല്‍ ആക്ഷന്‍ഗ്രൂപ്പ് സാലിഹിനെ പിടികൂടുകയായിരുന്നു.

ഒളിവില്‍ കഴിയാനും മറ്റും സഹായങ്ങള്‍ ചെയ്ത സുഹൃത്തുക്കളെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടാന്‍ വൈകുന്നതിനെതിരേ പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡി.സി.പി. ശ്രീനിവാസന്‍റെ നിര്‍ദേശപ്രകാരം സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് പ്രതിയെ നിരീക്ഷിച്ചു വരുകയായിരുന്നു. സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ് ഇന്‍സ്‌പെക്ടര്‍ ഒ. മോഹന്‍ദാസ്, എസ്.സി.പി.ഒ.മാരായ ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, സി.പി.ഒ.മാരായ സുമേഷ് ആറോളി, രാകേഷ് ചൈതന്യം, എ.കെ. അര്‍ജുന്‍, പന്തീരാങ്കാവ് സ്റ്റേഷന്‍ സി.പി.ഒ. ശ്രീജിത്ത് സൈബര്‍ സെല്ലിലെ സി. രൂപേഷ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...