ലഖ്‌നൗ: ലഖ്‌നൗവില്‍ 5000ൽ അധികം വ്യാജ ചുമ സിറപ്പുമായി യുവാവ് അറസ്റ്റില്‍. സിറപ്പില്‍ നിരോധിത മയക്കമരുന്നുകൾ കലർത്തിയിരുന്നതായി സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അനധികൃത മയക്കുമരുന്ന് വ്യാപാരത്തിനെതിരെയുള്ള കർശന നടപടിയുടെ ഭാഗമായിരുന്നു അറസ്റ്റെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ യുവാവിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്ന് 5,353 കുപ്പി കഫ് സിറപ്പ് കണ്ടെടുത്തതായി ഡെപ്യൂട്ടി നാർക്കോട്ടിക് കമ്മീഷണർ പ്രവീൺ ബാലി പിടിഐയോട് പറഞ്ഞു. പ്രശസ്ത കമ്പനികളുടെ വ്യാജ ലേബലുകൾ ഒട്ടിച്ച് കൊഡീൻ സിറപ്പ് എന്ന് പേരിലായിരുന്നു കഫ് സിറപ്പുകളുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മരുന്നുകൾ സൂക്ഷിക്കുന്നതിനോ വിൽക്കുന്നതിനോ നിയമപരമായ രേഖകളോ ലൈസൻസോ പ്രതിയുടെ കൈവശമുണ്ടായിരുന്നില്ല. 1985 ലെ എൻഡിപിഎസ് ആക്ട് പ്രകാരമാണ് നടപടിയെടുത്തതെന്നും പ്രവീൺ ബാലി പറഞ്ഞു. ലഖ്‌നൗവിലെ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തിൽ ഉൾപ്പെട്ടിരിക്കുന്ന ശൃംഖലയെ കണ്ടെത്തുന്നതിന് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























