കൊല്ലം മൈനാഗപ്പള്ളിയിൽ യുവാവിനെ അച്ഛനും ചേട്ടനും ചേർന്ന് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ യുവാവിനെ അച്ഛനും ചേട്ടനും ചേർന്ന് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. സൊസൈറ്റി മുക്ക് സ്വദേശി സന്തോഷാണ് മരിച്ചത്. അച്ചനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. പുലർച്ചെയാണ് ഈ സംഭവം ഉണ്ടായത്. 30 വയസുകാരനായ സന്തേഷിന്, ചില മാനസിക പ്രശ്നങ്ങളുണ്ട്. വീട്ടില്‍ സ്ഥിരമായ കലഹം ഉണ്ടാക്കുകയും അമ്മയെ ഉള്‍പ്പെടെ മര്‍ദ്ദിക്കുകയും പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. ചികില്‍സയിലായിരുന്ന സന്തോഷ് ഓരാഴ്ച മുമ്പാണ് തിരികെ വീട്ടിലെത്തിയത്. ഇന്നലെ രാത്രി ചേട്ടന്‍റെ സഹോദരായ സനില്‍ എന്ന യുവാവുമായി സന്തോഷ് വഴക്കിട്ടു. തുടർന്ന് സനൽ സന്തോഷിന്‍റെ കൈയും കാലും കെട്ടിയിട്ടു.

സ്ഥിരമായ ബഹളം നടക്കുന്നതിനാൽ ഒച്ചകേട്ടിട്ടും അയല്‍ക്കാർ ആദ്യം കാര്യമായി എടുത്തില്ല. ഇതിനിടെ അച്ഛൻ രാമകൃഷ്ണൻ ഇരുമ്പ് വടികൊണ്ട് തലക്ക് അടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നീട് അയല്‍ക്കാർ അറിയിച്ചതനുസരിച്ച് പോലീസ് സംഭവസസ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് അച്ഛൻ രാമകൃഷ്ണൻ, സഹോദരൻ സനൽ എന്നിവരെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിൽ എടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...