മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ യുവാവ് പോലീസിന്റെ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ യുവാവ് പോലീസിന്റെ പിടിയിൽ. കോങ്ങാട് കോലാർകുന്ന് വീട്ടിൽ നൗഫിനാണ് ഒറ്റപ്പാലം പോലീസിന്റെ പിടിയിലായത്. രണ്ടു ദിവസം മുമ്പാണ് ഒറ്റപ്പാലം സ്വദേശിയായ യുവാവിൻറെ ബൈക്ക് മോഷണം പോയത്. കടയിൽ സാധനങ്ങൾ വാങ്ങി തിരിച്ചെത്തിയപ്പോഴേക്കും ആർ എസ് റോഡ് പരിസരത്ത് നിർത്തിയിട്ട ബൈക്ക് കാണാനില്ല. ഫോട്ടോയും രേഖകളും സഹിതം പോലീസിൽ പരാതി നൽകി. കേസെടുത്ത് പോലീസിൻറെ അന്വേഷണം ആരംഭിച്ചു.

വാഹന പരിശോധന നടത്തുന്ന പട്രോളിങ് വിഭാഗത്തിന് ബൈക്കിൻറെ വിവരങ്ങൾ കൈമാറി. രാത്രിയും പകലും പോലീസിൻറെ വാഹന പരിശോധനയും നടത്തി. ഇതിനിടയിലാണ് കണ്ണിയംപുറത്ത് നിന്നും പ്രതി നൌഫിനെ പോലീസ് കയ്യോടെ പൊക്കിയത്. മോഷ്ടിച്ച ബൈക്കുമായി ഷൊർണൂരിൽ പോയി, തിരികെ പാലക്കാട്ടേക്കു പോകും വഴിയായിരുന്നു പ്രതി പോലീസിന് മുന്നിൽപെട്ടത്. കോങ്ങാട് ഉൾപ്പെടെ ജില്ലയിൽ വിവിധ മോഷണക്കേസുകളിൽ പ്രതിയാണ് നൌഫിനെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...

ക്ഷീരകർഷകർക്ക് വലിയ ആശ്വാസം; പാൽ വില കൂട്ടി പുതിയ ഉത്തരവിറക്കി തമിഴ്നാട്

0
ചെന്നൈ: പാല്‍ സംഭരണ വില വീണ്ടും ഉയര്‍ത്തി തമിഴ്നാട് സർക്കാർ. ലിറ്ററിന്...

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...