തിരുവനന്തപുരം പാലോട് ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേരൂർക്കട വഴയില സ്വദേശി സുനിൽ കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ ജീവനക്കാരനാണ് മരിച്ച സുനിൽ കുമാർ. പാലോട് – കുശവൂർ ജംഗ്ഷനിലെ ലോഡ്ജിലാണ് സുനിൽ കുമാർ മുറി എടുത്തിരുന്നത്. മുറി മുറി തുറക്കാത്തതിനെത്തുടർന്ന് ലോഡ്ജ് ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി മുറി തുറന്നപ്പോഴാണ് കൈ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്നുപോയി മരിച്ച നിലയിൽ സുനിൽകുമാറിനെ കണ്ടെത്തിയത്.

വാതിൽ തകര്‍ത്താണ് പോലീസ് അകത്തു കയറിയത്. ലോഡ്ജിലെ ശുചിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുനിൽകുമാറിന് വലിയ സാമ്പത്തിക ബാധ്യതയുള്ളതായാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. നവംബര്‍ 19ന് ജോലിക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയ സുനിൽകുമാര്‍ പിന്നീട് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സുനിൽകുമാറിനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം ഇന്നലെ പേരൂർക്കട പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...