തിരുവനന്തപുരത്ത് യുവാവിനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലം സ്വദേശി ബൈജുവിനെയാണ് വീടിന് മുകളിലെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസിനെതിരെ ആരോപണവുമായി കുടുംബം രം​ഗത്തെത്തി. കഴിഞ്ഞ ദിവസം മദ്യപിച്ച് വാഹനമോടിച്ചതിന് മെഡിക്കൽ കോളേജ് പൊലീസ് ബൈജുവിനെ സ്റ്റേഷൻ തടങ്കലിൽ വെച്ചിരുന്നു. ഇൻഷുറൻസ് ഇല്ലാത്തതിനാൽ ബൈജുവിന്റെ ഓട്ടോ പൊലീസ് വിട്ട് നൽകിയില്ല.

ഇൻഷുറൻസുമായി ചെന്നപ്പോഴും വാഹനം നൽകാൻ പൊലീസ് തയ്യാറായില്ലെന്ന് ബന്ധുക്കൾ പറയുന്നു. വാഹനം കോടതിയിൽ നിന്ന് വാങ്ങാനാണ് പോലീസ് പറഞ്ഞതെന്നും ഇവർ ആരോപിച്ചു. ഇതിൻ്റെ മനോവിഷമത്തിലായിരുന്നു യുവാവെന്നും കുടംബം പറഞ്ഞു. രണ്ട് ദിവസം മുൻപും സമാന രീതിയിൽ പോലീസ് സ്റ്റേഷനിൽ വെച്ച് മർദിക്കുകയും കുടുംബം അറിയാതെ ബൈജുവിനെ ഊളൻപാറ മെൻ്റൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം ബൈജുവിൻ്റെ മൃതദേഹത്തിൽ കണ്ട അടിയുടെ പാടുകളിലും കുടുംബം ആരോപണം ഉന്നയിക്കുന്നു. പോസ്റ്റുമോർട്ടം നടപടികൾ പുരോ​ഗമിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...