Friday, January 17, 2025 3:26 am

സ്വ​കാ​ര്യ മാ​ളി​ന്‍റെ കോ​ണി​പ്പ​ടി​യി​ൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ; വൻ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം ച​ട്ടി​പ്പ​റ​മ്പി​ൽ ക​ഴി​ഞ്ഞ ദി​വ​സം യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തുടരുന്നു. ക​രേ​ക്കാ​ട് കാ​ടാ​മ്പു​ഴ മ​ജീ​ദ്കു​ണ്ട് പു​തു​വ​ള്ളി ഉ​ണ്ണീ​ന്‍റെ മ​ക​ൻ ഫ​സ​ൽ റ​ഹ്മാ​നെ​യാ​ണ് ച​ട്ടി​പ്പ​റ​മ്പ് ടൗ​ണി​ൽ സ്വ​കാ​ര്യ മാ​ളി​ന്‍റെ ഇ​രു​മ്പ​ഴി​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച കോ​ണി​പ്പ​ടി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കേ​ബി​ളി​ൽ സി​മ​ന്‍റ് ക​ട്ട​ക​ൾ കെ​ട്ടി​യ ശേ​ഷം ക​ഴു​ത്തി​ൽ കു​ടു​ക്കി​ട്ട് ഇ​രു​മ്പ​ഴി​ക്കു​ള്ളി​ലൂ​ടെ താ​ഴെ​ക്കി​ട്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു മൃത​ദേഹം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ കാ​ണാ​താ​യ യു​വാ​വി​നാ​യി ഊ​ർ​ജി​ത​മാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് യുവാവിന്റെ മൃതദേഹം ക​ണ്ടെ​ത്തിയത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ യു​വാ​വി​ന് മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. യു​വാ​വ് സ്വ​യം ജീ​വ​നൊ​ടു​ക്കി​യ​താ​വാ​മെ​ന്ന സാ​ധ്യ​ത​ക്കൊ​പ്പം മ​റ്റെ​ല്ലാ സാ​ധ്യ​ത​ക​ളും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. അ​ഞ്ച് വ​ർ​ഷ​ത്തോ​ള​മാ​യി ദു​ബൈ​യി​ലാ​യി​രു​ന്നു ഫ​സ​ൽ റ​ഹ്മാ​ൻ. 10 മാ​സം മു​മ്പ് ന​ട​ന്ന വി​വാ​ഹ​ശേ​ഷം ദു​ബൈ​യി​ലേ​ക്ക് മ​ട​ങ്ങി. മൂ​ന്ന് മാ​സം മു​മ്പാ​ണ് വീ​ണ്ടും നാ​ട്ടി​ലെ​ത്തി​യ​ത്. മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ​ത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാനനക്ഷേത്രത്തിന്റെ വിശുദ്ധി കാത്ത് വിശുദ്ധിസേന

0
പത്തനംതിട്ട : സ്വാമി അയ്യപ്പന്റെ പൂങ്കാവനത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ ഇടവേളകളില്ലാത്ത പ്രവർത്തനത്തിലാണ്...

സത്രം-പുല്ലുമേട് കാനനപാത വഴി സന്നിധാനത്ത് എത്തിയത് 1.30 ലക്ഷത്തിലേറെ തീർഥാടകർ

0
പത്തനംതിട്ട : ഈ മണ്ഡല, മകര വിളക്ക് കാലത്ത് സത്രം-പുല്ലുമേട് പരമ്പരാഗത...

കടയിൽ നിന്ന് വാങ്ങിയ സമൂസയില്‍ നിന്നും പല്ലിയെ കിട്ടിയതായി പരാതി

0
 തൃശ്ശൂർ : കടയിൽ നിന്ന് വാങ്ങിയ സമൂസയില്‍ നിന്നും പല്ലിയെ കിട്ടിയതായി...

മാര്‍ച്ച് 31 നകം ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി...

0
തിരുവനന്തപുരം : മോട്ടാര്‍ വാഹന വകുപ്പിലെ ആധുനികവത്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31...