ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം കോടതി വിധി അനുസരിച്ച് മാത്രം : മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഹയർസെക്കൻഡറി സ്ഥലം മാറ്റ നടപടികൾ പൂർത്തിയാക്കാൻ ഉള്ളത് 389 അധ്യാപകർ മാത്രമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇവരുടെ സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കുക കോടതിവിധിക്ക് വിധേയമായിട്ടായിരിക്കും. ആകെ 8,007 അധ്യാപകരാണ് സ്ഥലം മാറ്റത്തിന് വിധേയരായതെന്ന് മന്ത്രി അറിയിച്ചു. ഇതിൽ 2024 ഫെബ്രുവരി 21 ലെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ സ്റ്റേ ഉത്തരവ് വന്നത് കാരണം റിലീവ് ചെയ്ത് ജോയിൻ ചെയ്യാൻ കഴിയാതിരുന്ന അധ്യാപകർ 413 പേരാണ്. ഇവർ ഉൾപ്പെടെ 7,618 അധ്യാപകർ സ്ഥലംമാറ്റം ലഭിച്ച സ്കൂളുകളിൽ ജോലിയിൽ പ്രവേശിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. ട്രാൻസ്ഫർ കാര്യത്തിൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചൂണ്ടിക്കാണിച്ച മാനദണ്ഡങ്ങളെ സംബന്ധിച്ചും സ്ഥലംമാറ്റത്തിന്റെ തുടർനടപടികളെ സംബന്ധിച്ചും തുടർന്നുള്ള കോടതി വിധികൾക്ക് അനുസൃതമായി നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സവിശേഷ വിദ്യാലയങ്ങളിലെ അധ്യാപകർക്കുള്ള ശാക്തീകരണ ശില്പശാല മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. സവിശേഷ വിദ്യാലയങ്ങളിലെ കുട്ടികൾക്കു വേണ്ടി പുതുതായി രൂപീകരിക്കുന്ന പാഠ്യപദ്ധതി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ള സമൂഹത്തിന്റെ കൂടി അഭിലാഷങ്ങളും ആവശ്യകതയും പ്രതിഫലിക്കുന്നതായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ആരോഗ്യം, പരിചരണം, സംരക്ഷണം, തൊഴിൽ, കുടുംബ ജീവിതം, പുനരധിവാസം തുടങ്ങി നിരവധി ഘടകങ്ങളെ ബന്ധപ്പെടുത്തിയുള്ള വിദ്യാഭ്യാസ സമീപനമാണ് പാഠ്യപദ്ധതി പരിഷ്കരണ വേളയിൽ സ്വീകരിച്ചിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ടുള്ള ചന്ദ്രികയിലെ ലേഖനത്തിൽ വിശദീകരണവുമായി കെ പി എ മജീദ്...

0
മലപ്പുറം: എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ടുള്ള ചന്ദ്രികയിലെ...

അമേരിക്കയുടെ സാമ്പത്തിക ഉപരോധം ; രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്ന് മസൂദ് പെസഷ്‌കിയാന്‍

0
ടെഹ്‌റാന്‍ : അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തില്‍ വലഞ്ഞ് ഇറാന്‍. രാജ്യത്ത് വിലക്കയറ്റം...

മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരിനും ബി...

0
ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അപേക്ഷ ;...

0
തിരുവനന്തപുരം: എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...