വടശ്ശേരിക്കര പേഴുംപാറയിൽ വീടും ബൈക്കും കത്തിച്ച സംഭവം : രണ്ടുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : വടശ്ശേരിക്കര പേഴുംപാറ 17 ഏക്കർ ശോഭാലയം രാജ്കുമാറിന്റെ വീടും ബൈക്കും കത്തിച്ച കേസിൽ രണ്ടുപേരെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് മാടമൺ കോട്ടൂപ്പാറ പതാലിൽ വീട്ടിൽ നിന്നും റാന്നി വരവൂർ ലാലിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുനിത (31), റാന്നി പുതുശ്ശേരിമല മുഞ്ഞനാട്ട് മേപ്പുറത്ത് വീട്ടിൽ സതീഷ് കുമാർ (41) എന്നിവരാണ് പിടിയിലായത്. ഈമാസം 10 ന് പുലർച്ചെയാണ് രാജ് കുമാറിന്റെ വീട്ടുമുറ്റത്ത് ഇരുന്ന ബൈക്ക് കത്തിനശിക്കുകയും വീട് കുത്തിത്തുറന്ന് അകത്തുകയറി പ്രതികൾ തീയിട്ടതിനെതുടർന്ന് ഫർണിച്ചറുകളും മേൽക്കൂരയുടെ ആസ്ബസ്‌റ്റോസ് ഷീറ്റും കത്തിനശിച്ചതും. രാജ്കുമാറും കുടുംബവും ഈസമയം വീട്ടിൽ ഇല്ലായിരുന്നു. സംഭവത്തിൽ ആകെ ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

രാജ്‌കുമാറിന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പെരുനാട് പോലീസ് സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘം വിരലടയാള വിദഗ്ദ്ധർ ഫോട്ടോഗ്രാഫർ എന്നിവരെ എത്തിച്ച് തെളിവുകൾ ശേഖരിച്ചിരുന്നു. സംഭവ സ്ഥലത്തും മറ്റും നടത്തിയ അന്വേഷണത്തിൽ സംഭവ ദിവസം പുലർച്ചെ 1.15 ഓടെ ഒരു സ്ത്രീയും പുരുഷനും വെള്ളനിറത്തിലുള്ള ജൂപിറ്റർ സ്കൂട്ടറിൽ ഹെൽമെറ്റ്‌ ധരിച്ച് സ്കൂട്ടർ ഓഫ്‌ ചെയ്തും ഹെഡ് ലൈറ്റ് കത്തിക്കാതെയും 17 ഏക്കറിൽ നിന്നും മാടമണ്ണിലേക്കുള്ള റോഡിലൂടെ പോകുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിർദേശപ്രകാരം പെരുനാട് പോലീസ് ഇൻസ്‌പെക്ടർ വി ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
സംശയിക്കുന്നവരുടെ ഫോൺ വിവരങ്ങൾ ശേഖരിച്ച പോലീസ് സംഘം, ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ സുഹൃത്തുക്കളായ പ്രതികൾ ഉപയോഗിക്കുന്ന ഫോൺ നമ്പറുകൾ കണ്ടെത്തുകയായിരുന്നു.

സംഭവദിവസം ഇരുവരും ഒരേസ്ഥലത്ത് ഉണ്ടായിരുന്നതായി അന്വേഷണത്തിൽ പോലീസിന് വ്യക്തമായി. സുനിത വാടകയ്ക്ക് താമസിക്കുന്ന റാന്നി വരവൂരിൽ നിന്നും പ്രതികൾ ഒരുമിച്ച് യാത്ര തുടങ്ങി പേഴുംപാറ ഭാഗത്തേക്ക് എത്തിയതായും 10 ന് പുലർച്ചെ 1.15 ന് 17 ഏക്കറിൽ എത്തിയതായും സാക്ഷിമൊഴികൾ ലഭിച്ചിരുന്നു. സ്കൂട്ടർ നമ്പരും വ്യക്തമായിരുന്നു. ഉടമസ്ഥൻ സതീഷ് കുമാർ ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെതുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് റാന്നി ബസ് സ്റ്റാൻഡിൽ നിന്ന് സുനിതയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതികൾ സഞ്ചരിച്ച സ്കൂട്ടർ സതീഷിന്റെ വീടിന്റെ പരിസരത്തുനിന്നും പിന്നീട് കണ്ടെത്തി. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന രാജ്കുമാറുമായി സുനിത അടുപ്പത്തിലാണ്. ഇയാൾ വിളിച്ചുകൊണ്ടു കൂടെതാമസിപ്പിക്കാത്തതിലുള്ള വിരോധം കാരണമാണ് സതീഷുമായി ചേർന്ന് സുനിത കൃത്യം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പിൽ എതിരാളികളെ മാത്രമല്ല ‘പാമ്പുകളെയും’ പേടിക്കണം; മൈതാനത്തെ പുതിയ വില്ലനെച്ചൊല്ലി വൻ ആശങ്കയിൽ താരങ്ങൾ!

0
വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ്...

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...