അമേരിക്കയുടെ സാമ്പത്തിക ഉപരോധം ; രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്ന് മസൂദ് പെസഷ്‌കിയാന്‍

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാന്‍ : അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തില്‍ വലഞ്ഞ് ഇറാന്‍. രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്നും കയറ്റുമതിയിലും ഇറക്കുമതിയിലും 35 ശതമാനത്തിലേറെ ഇടിവുണ്ടായെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. സംഘര്‍ഷം അവസാനിപ്പിക്കാന്‍ മുന്‍പുണ്ടാക്കിയ ധാരണ പിന്തുടരാന്‍ സന്നദ്ധരെന്ന് ഇറാന്‍ വ്യക്തമാക്കി. ഉപരോധം തുടര്‍ന്നാല്‍ സാധനസാമഗ്രികളുടെ വില ഇനിയും ഉയരുമെന്നും മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് വിഷയത്തില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള വാക് പോര് തുടരുകയാണ്. ഹോര്‍മുസ് കടലിടുക്കിനു മേല്‍ നിര്‍ണായക നിയന്ത്രണം തങ്ങള്‍ക്കുണ്ടെന്ന് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് ആവര്‍ത്തിച്ചു.

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്ക മൈനുകള്‍ പൂര്‍ണമായും നീക്കം ചെയ്തുവെന്നും ജലപാത കപ്പല്‍ ഗതാഗതത്തിന് സുരക്ഷിതമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യത്തിന് അപകടമാകുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി ആഹ്വാനം ചെയ്തു. അതിനിടെ, വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം നിയന്ത്രിക്കാന്‍ അമേരിക്കയുമായി വെനസ്വേല കരാറിലെത്തിയതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയില്‍ എണ്ണവില ഗാലണിന് 4 ഡോളറിനു മേല്‍ വര്‍ധിച്ചിരിക്കെയാണ് ട്രംപിന്റെ നീക്കം. നവംബറില്‍ അമേരിക്കയില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പായി എണ്ണ വില നിയന്ത്രിക്കാനാണ് ട്രംപിന്റെ അടിയന്തര ഇടപെടല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതിയും നവജാത ശിശുവും മരിച്ച സംഭവം ; രണ്ട്...

0
റീവ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ഗർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ച...

ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ് ; വ്യാജ ആപ്പ് വഴി 1.44...

0
ചെറുവത്തൂർ : ആമസോൺ കമ്പനി മാനേജരെന്ന് പരിചയപ്പെടുത്തി ഓൺലൈൻ തട്ടിപ്പ്. പടന്ന...

സമ​ഗ്ര സുരക്ഷാ പരിശോധനാ സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാറിൽ

0
തിരുവനന്തപുരം: സമ​ഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ...

വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ ദൃശ്യങ്ങൾ പകർത്തി ; യുവതിയുടെ പരാതിയിൽ എസ്‌എഫ്‌ഐ നേതാവിനെതിരെ...

0
കണ്ണൂർ: വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ...