മലപ്പുറത്ത് സ്വകാര്യ ബസിൽ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറത്ത് സ്വകാര്യ ബസിൽവിദ്യാർത്ഥിനിയെ കടന്നുപിടിച്ച യുവാവ് പിടിയിൽ. വളാഞ്ചേരി ആതവനാട് സ്വദേശി കോല്‍ക്കാട്ടില്‍ വീട്ടില്‍ സജീഷ് (45) ആണ് പിടിയിലായത്. പെരിന്തല്‍മണ്ണയില്‍ നിന്നും വളാഞ്ചേരിയിലേക്കുള്ള സ്വകാര്യ ബസില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിനിയെ പിറകില്‍ നിന്നും കടന്നു പിടിച്ച്‌ ശല്യം ചെയ്ത കേസില്‍ യുവാവിനെ പെരിന്തല്‍മണ്ണ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ബസ് പുത്തനങ്ങാടി എത്തിയപ്പോഴാണ് വിദ്യാര്‍ഥിനി ആക്രമിക്കപ്പെട്ടത്. തിരക്കുള്ള ബസിനുള്ളിൽ വെച്ച് സജീഷ് വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കുകയായിരുന്നു.

ആരോ മോശമായി പെരുമാറിയത് തിരിച്ചറിഞ്ഞതോടെ പെൺകുട്ടി ബഹളം വെച്ചു. തുടര്‍ന്ന് ബസ് ജീവനക്കാരും നാട്ടുകാരും പ്രതിയെ തടഞ്ഞു വെയ്ക്കുകയും പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയുമായിരുന്നു. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പെരിന്തല്‍മണ്ണ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെരിന്തല്‍മണ്ണ ഇൻസ്പെക്ടര്‍ പ്രേംജിത്തിന്, എസ്‌ഐ മാരായ ഷിജോ സി.തങ്കച്ചൻ, ജലീല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സിന്ധു, സിപിഒമാരായ ധനീഷ്, അയ്യൂബ്, സത്താര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ പ്രതി പിടിയിൽ

0
കോഴിക്കോട്: സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ...

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ നിയോഗിച്ച്...

0
മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.