ക​നാ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മെ​ഡി​ക്ക​ൽ കോ​ള​ജ്: ക​നാ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. തി​രു​മ​ല മ​ങ്കാ​ട്ടു​ക​ട​വ് ത​കി​ടി​യി​ൽ 2-സി ​യി​ൽ എം.​സി അ​രു​ൺ (35) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. കൂ​ട്ടു​കാ​രു​മൊ​ത്ത് ഒ​രു ഓ​ട്ടോ​റി​ക്ഷ​യി​ൽ കാ​ട്ടാ​ക്ക​ട ഭാ​ഗ​ത്തേ​ക്കു​പോ​യ അ​രു​ൺ നെ​യ്യാ​റ്റി​ൻ​ക​ര-​പാ​റ​ശാ​ല ഭാ​ഗ​ത്തേ​ക്ക് ഒ​ഴു​കു​ന്ന ക​നാ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. മൂ​ന്നു സു​ഹൃ​ത്തു​ക്കൾക്കൊപ്പം ആണ് അരുൺ എത്തിയത്. ഇ​തി​ൽ അ​രു​ണി​നൊ​പ്പം ഒ​രാ​ൾ​കൂ​ടി കു​ളി​ക്കു​ന്ന​തി​നു വേ​ണ്ടി ക​നാ​ലി​ലേ​ക്ക് ഇ​റ​ങ്ങി. ഇ​തി​നി​ടെ​യാ​ണ് ക​നാ​ലി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് അ​രു​ണി​നെ കാ​ണാ​താ​യ​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ അ​റി​യി​ച്ച് നാ​ട്ടു​കാ​ർ എ​ത്തി അ​രു​ണി​നെ പു​റ​ത്തെ​ടു​ത്ത് സ​മീ​പ​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തിയ ശേഷം മൃ​ത​ദേ​ഹം തൈ​ക്കാ​ട് ശാ​ന്തി ക​വാ​ട​ത്തി​ൽ സം​സ്ക​രി​ച്ചു. മ​ഹീ​ന്ദ്ര ഫി​നാ​ൻ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു അ​രു​ൺ. പ​രേ​ത​നാ​യ മോ​ഹ​ന​കു​മാ​ര​ൻ നാ​യ​ർ-​ച​ന്ദ്രി​ക ദേ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: അ​ജി (കേ​ര​ള പൊ​ലീ​സ്). സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30ന് നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...