കുണ്ടറയിൽ ഉത്സവത്തിനിടയിൽ വടിവാളുമായി യുവാവിന്റെ പരാക്രമം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കുണ്ടറയിൽ ഉത്സവത്തിനിടയിൽ വടിവാളുമായി യുവാവിന്റെ പരാക്രമം. കുണ്ടറ ഞാലിയോട് അംബിപൊയ്ക ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിലെത്തിയ ഭക്തരെയടക്കം കുണ്ടറ സ്വദേശി അജോയ് അശോകൻ ആക്രമിച്ചു. മൂന്ന് പേർക്ക് സംഭവത്തിൽ പരിക്കേറ്റു. ക്ഷേത്ര കമ്മിറ്റി ഓഫീസും ഇവിടെയുണ്ടായിരുന്ന മൈക്ക് സെറ്റും അടിച്ച് തകർത്തു. ക്ഷേത്രത്തിന് അകത്ത് കയറിയ പ്രതി തൊഴാൻ നിന്നവരെ ഭീഷണിപ്പെടുത്തി. സഹോദരൻ്റെ മരണത്തെ തുടർന്ന് ഉത്സവം നടത്തരുതെന്ന് അജോയ് ആവശ്യപ്പെട്ടിരുന്നതായി കമ്മിറ്റിക്കാർ പറയുന്നു.

രണ്ട് മാസം മുൻപ് അജോയ് അശോകൻ്റെ സഹോദരൻ അക്ഷയ് വാഹനാപകടത്തിൽ മരിച്ചിരുന്നു. ആക്രമണം നടക്കുന്നതിന് മുൻപും ക്ഷേത്ര കമ്മിറ്റിക്കാരിൽ ഒരാളുമായി അജോയ് വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ‘നിന്നെ കൊല്ലും ഞാന്‍, നീ അവനെ വിളിയടാ’ എന്ന് ആക്രോശിച്ചുകൊണ്ടാണ് അജോയ് അക്രമം നടത്തിയത്. ഇയാൾക്കൊപ്പം മറ്റ് രണ്ട് പേർ കൂടി അക്രമത്തിൽ പങ്കാളികളായിരുന്നു. സംഭവത്തിന് ശേഷം മൂന്ന് പേരും സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ദിമാഗി നക്സൽ ജനതാ പാർട്ടി’: പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ...

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ...

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...