സോഫ്റ്റ്‌വെയർ എഞ്ചിനിയറായ യുവതിയെ വെടിവച്ച് കൊലപ്പെടുത്തി ; ആൺ സുഹൃത്ത് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പൂനെ: സോഫ്റ്റ്‌വെയർ എഞ്ചിനിയർ ഹോട്ടൽ മുറിയിൽ വെടിയേറ്റ് മരിച്ച നിലയിൽ. ല്കനൗ സ്വദേശി വന്ദന ദിവ്വേദി (26) ആണ് കൊല്ലപ്പെട്ടത്. ലക്ഷ്മിനഗർ മേഖലയിലെ ഹോട്ടൽ മുറിയിലാണ് സംഭവം. യുവതിയുടെ ആൺസുഹൃത്താണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ രണ്ട് വർഷമായി പൂനെയ്ക്കടുത്തുള്ള ഹിഞ്ചേവാഡി രാജീവ് ഗാന്ധി പാർക്കിലുള്ള ഇൻഫോസിസ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു യുവതി.

ഹോട്ടൽ മുറിയിലെ 305ാം നമ്പർ മുറിയിലാണ് സംഭവം നടക്കുന്നത്. രാത്രി ഒമ്പത് മണിയോടെയാണ് പൊലീസ് ഇതേ കുറിച്ച് അറിയുന്നത്. സംഭവത്തിന് പിന്നാലെ ഞായറാഴ്ച നകബന്ദിയിൽ വച്ച് നവി മുംബൈ പോലീസ് ലക്നൗ സ്വദേശിയായ ഋഷഭ് നിഗമിനെ പിസ്റ്റൾ സഹിതം പിടികൂടി. പ്രാഥമിക ചോദ്യം ചെയ്യലിൽ താനാണ് കൊലപാതകം നടത്തിയതെന്ന് നിഗം പൊലീസിനോട് വെളിപ്പെടുത്തി. വൈകുന്നേരത്തോടെ ഇയാളെ പിംപ്രിചിഞ്ച്വാഡ് പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ; പ്രതിസന്ധി രൂക്ഷം

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും...

ആളില്ലാത്ത വീട്ടിൽ മോഷണം : ഉടമയുടെ മൊബൈലിൽ സി സി ടി വി സന്ദേശമെത്തി...

0
കൊടുങ്ങല്ലൂർ : വീട്ടുകാരില്ലാത്ത സമയത്ത് മോഷ്ടിക്കാൻ കയറിയയാളുടെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞു....

സംശയാസ്പദമായ അക്കൗണ്ടുകൾ പൂട്ടും ; മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്താൻ എ.ഐ. സംവിധാനവുമായി റിസർവ്...

0
കൊച്ചി : സൈബർ തട്ടിപ്പുകളിൽ പണം കൈമാറ്റത്തിന് മുഖ്യ പങ്കുവഹിക്കുന്ന മ്യൂൾ...

കണ്ണൂരിൽ ശിവസൂര്യയുടെ തിരോധാനത്തിന് ഒരു മാസം ; അന്വേഷണത്തിൽ തുമ്പില്ലാതെ പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് ഒരു മാസം. പതിനേഴുകാരൻ...