കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതി കോൺവെന്‍റിൽ തൂങ്ങി മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരo : തിരുവനന്തപുരത്ത് കോൺവെന്‍റിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശി അന്നപൂരണിയാണ് മരിച്ചത്. തിരുവനന്തപുരം വെട്ടുതുറ കോൺവെന്‍റിലാണ് അന്നപൂരണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ നടന്ന പ്രാർത്ഥനയ്ക്ക് യുവതി എത്തിയിരുന്നില്ല.

തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് യുവതിയെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. മഹാരാഷ്ട്രയിലെ വൈദിക സേനവത്തിന് ശേഷം ഒരു മാസം മുൻപാണ് യുവതി കോൺവെന്‍റിൽ തിരിച്ചെത്തുന്നത്. മുറിയിൽ നിന്നും അന്നപൂരണി എഴുതിയെന്ന് കരുതുന്ന ഒരു ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട മിസൈൽ ആക്രമണം ; പ്രതിഷേധമറിയിച്ച് ഇന്ത്യ

0
ന്യൂഡൽഹി : യുക്രൈൻ തീരത്ത് ചരക്കുകപ്പലിനുനേരെ റഷ്യ നടത്തിയ ആക്രമണത്തിൽ നാല്...

ട്രംപിന്റെ എഐ നിയന്ത്രണ നീക്കങ്ങൾക്കിടെ അപ്രതീക്ഷിത രാജി

0
വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിയന്ത്രണങ്ങൾ ശക്തമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ...

യുവാക്കൾ തെറ്റിദ്ധരിക്കപ്പെട്ടു, അവരെ പ്രകോപിപ്പിക്കരുത് ; നീറ്റ് പ്രതിഷേധത്തിൽ എൻഡിഎ എംപിമാരോട് പ്രധാനമന്ത്രി

0
ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് രാജ്യതലസ്ഥാനത്ത് വിദ്യാർഥി പ്രതിഷേധം ശക്തമാകുന്ന...

കേരളത്തില്‍ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിലയില്‍...