ജലക്ഷാമം അതിരൂക്ഷം ; ഫയർ എഞ്ചിനിൽ ഉപയോഗിക്കാൻ വെള്ളം ഇല്ല

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : സീതത്തോട്‌ അഗ്നിരക്ഷാ സേന യൂണിറ്റ് ഓഫിസിൽ ജലക്ഷാമം അതിരൂക്ഷം. ഫയർ എഞ്ചിനിൽ ഉപയോഗിക്കാൻ വെള്ളം ഇല്ല. ശുദ്ധ ജലത്തിനായി ഉദ്യോഗസ്ഥർ നെട്ടോട്ടത്തിൽ. കിഴക്കൻ മേഖലയിലെ പ്രധാന അഗ്നിരക്ഷാസേന യൂണിറ്റിനാണ് ഇത്. 2 ഫയർ എൻജിനും 24 ഉദ്യോഗസ്ഥരും ഒരു വാട്ടർ മിസ്റ്റ് വാഹനവും ഉൾപ്പെട്ട വിപുലമായ സംവിധാനങ്ങളോടു കൂടി പ്രവർത്തിക്കുന്ന സ്റ്റേഷനാണിത്. ഇവിടുത്തെ ഉദ്യോഗസ്ഥർക്ക് കുടിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും ഓഫിസിന് സമീപത്തെ വീടുകളെ ആശ്രയിക്കേണ്ട ഗതിയാണ്.

കക്കാട്ടാറിന് സമീപം ഉറുമ്പനിയിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. സ്റ്റേഷന് മുന്നിൽ ഉദ്യോഗസ്ഥർ നിർമിച്ച കിണറ്റിൽ നിന്നാണ് വെള്ളം ശേഖരിച്ചിരുന്നത്. എന്നാല്‍ ആറ്റിലെയും സമീപത്തെ തോട്ടിലെയും ജലനിരപ്പ് താഴ്ന്നതോടെ കിണറ്റിലെ വെള്ളവും കുറഞ്ഞു. മണിക്കൂറുകൾ കാത്തിരിക്കുമ്പോഴാണ് ഏതാനും ലീറ്റർ വെള്ളം കിണറ്റിൽ നിന്ന് ലഭിക്കുകയെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

പഞ്ചായത്തിൽ നിന്ന് സ്ഥിരമായി വെള്ളം എത്തിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. സ്റ്റേഷന് സമീപം കുഴൽ കിണർ നിർമിക്കുന്നതിനുള്ള നടപടിക്കായി വാട്ടർ അതോറിറ്റിയെ സമീപിച്ചിട്ടും നടപടി ഉണ്ടായില്ല. കക്കാട് പദ്ധതിയിൽ വൈദ്യുതോൽപാദനം നടക്കുമ്പോഴും അള്ളുങ്കൽ ജല വൈദ്യുത പദ്ധതിയുടെ സംഭരണിയിൽ വെള്ളം കെട്ടിനിൽക്കുമ്പോഴും മാത്രമാണ് ആറ്റിൽ ജലനിരപ്പ് ഉയർന്ന് നിൽക്കുക. അല്ലാത്തപ്പോൾ നാമമാത്രമായേ ആറ്റിൽ വെള്ളം കാണൂ. നിലവിലുള്ള സാഹചര്യത്തിൽ ഫയർ എഞ്ചിന് ആവശ്യമായ വെള്ളം സംഭരിക്കാൻ കിലോമീറ്റർ സഞ്ചരിക്കേണ്ട സാഹചര്യമാണ്. വെള്ളം ശേഖരിക്കുന്നത് യൂണിറ്റിന്‍റെ പ്രവർത്തനത്തെ തന്നെ ബാധിച്ചിരിക്കുകയാണ്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...