തൃശൂർ ; വെള്ളറക്കാട് പള്ളിമേപ്പുറത്ത് ബൈക്ക് വർക്ക് ഷോപ്പ് തൊഴിലാളിയായ യുവാവിന് ക്രൂര മർദ്ദനം. വെള്ളറക്കാട് സ്വദേശി മൊഹിനുദ്ദീനെ പള്ളിമേപ്പുറം സ്വദേശി മോനുട്ടിയാണ് ചുറ്റിക ഉപയോഗിച്ച് മർദ്ദിച്ചത്. സ്കൂട്ടറിൻ്റെ ബ്രേക്ക് റിപ്പയർ ചെയ്തത് ശരിയായില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. വെള്ളറക്കാട് നെല്ലിക്കുന്ന് റോഡിന് സമീപമാണ് മൊഹിനുദ്ദീന്റെ വർക്ക് ഷോപ്പ് സ്ഥിതി ചെയ്യുന്നത്. മോനുട്ടിയുടെ ഭാര്യ ഈ വർക്ക് ഷോപ്പിൽ കഴിഞ്ഞ ദിവസം സ്കൂട്ടർ റിപ്പയറിന് നൽകിയിരുന്നു.
ശേഷം വർക്ക് ഷോപ്പിലെത്തിയ മോനുട്ടി ബൈക്കിൻ്റെ ബ്രേക്ക് ശരിയായില്ലെന്നും പറഞ്ഞ് മൊഹിനുദ്ദീനെ അസഭ്യം പറഞ്ഞു. ഇതേ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ മോനുട്ടി മൊഹിനുദ്ദീനെ ആക്രമിക്കുകയായിരുന്നു. തുടർന്ന്, മോനുട്ടി ഷോപ്പിലുണ്ടായിരുന്ന ഇരുമ്പ് ചുറ്റിക എടുത്ത് മൊഹിനുദ്ദീനെ മർദ്ദിച്ചു. ചെറുത്ത് നിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ പരുക്കേറ്റ മൊഹിനുദ്ദീൻ കുന്നംകുളം ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ എരുമപ്പെട്ടി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033