ബീഹാർ : ബീഹാറിൽ യുവാവ് സുഹൃത്തിനെ ക്രൂരമായി കുത്തിക്കൊന്നു. 500 രൂപ കൂലിയായി ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിന് ശേഷം മൃതദേഹം വയലിൽ ഉപേക്ഷിച്ചു. കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം. ഭോജ്പൂർ ജില്ലയിലെ ആർഹ് മേഖലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ബാരാ ബസന്ത്പൂർ ഗ്രാമവാസിയായ മോഹൻ സിംഗ്(20) ആണ് മരിച്ചത്. പരിചയക്കാരനായ അജയ് മഹാതോയിൽ നിന്ന് 500 രൂപ കൂലിയായി സിംഗിന് ലഭിക്കാനുണ്ടായിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവാണ്. ഒരു പാർട്ടിയിൽ പങ്കെടുക്കാനെന്ന വ്യാജേന അജയ് സിംഗിനെ വിളിച്ചുവരുത്തി. തുടർന്ന് കത്തികൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. പിന്നീട് കണ്ണുകൾ ചൂഴ്‌ന്നെടുത്ത ശേഷം മൃതദേഹം സൻവാരി പാലത്തിന് സമീപത്തെ വയലിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. പ്രതി ഒളിവിലാണ്. അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























