കലഞ്ഞൂരിൽ തുണിക്കടയുടെ ഗ്ലാസ് ഇടിച്ച് തകർത്ത് ജാക്കറ്റും ഷർട്ടും കവർന്ന യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂരിൽ തുണിക്കടയുടെ ഗ്ലാസ് കല്ലുകൊണ്ട് ഇടിച്ച് തകർത്ത് ജാക്കറ്റും ഷർട്ടും കവർന്ന സംഭവത്തിൽ യുവാവ് പിടിയിൽ. കലഞ്ഞൂർ സ്വദേശി പ്രവീൺ ആണ് പോലീസിന്റെ പിടിയിലായത്. കലഞ്ഞൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഗ്രേസ് തുണിക്കടയുടെ ഗ്ലാസ്സാണ് യുവാവ് കല്ലുകൊണ്ട് ഇടിച്ച് പൊട്ടിച്ച് ഷർട്ടും ജാക്കറ്റും കവർന്നത്. കടയുടമയായ ബിജോയ്‌ കട അടച്ചുപോയതിന് ശേഷമാണ് ആക്രമണം നടന്നത്. സമീപത്ത് പ്രവർത്തിക്കുന്ന ബാങ്കിന്റെ ഷട്ടറിന്റെ പൂട്ട് പൊളിക്കാനും ശ്രമം നടന്നിരുന്നു. കലഞ്ഞൂരിലെ വിവിധ കടകളിൽ പ്രവീൺ ഇത്തരത്തിൽ മോഷണം നടത്തിയതായി പോലീസ് പറയുന്നു.

മിലാസ് തുണിക്കട, ജംഗ്ഷനിലെ ചെരുപ്പ് കട, പൂജ ടെസ്റ്റെയിൽസ് എന്നിവിടങ്ങളിൽ കടക്കുള്ളിൽ കടന്ന് ഭീഷണിപ്പെടുത്തുകയും തുണി, ചെരുപ്പ് തുടങ്ങിയവ എടുത്ത്കൊണ്ട് പോവുകയും ചെയ്തിട്ടുണ്ട്. ഇത് പിന്നീട് പിടികൂടുകയും ചെയ്തു. കലഞ്ഞൂരിൽ രണ്ട് വർഷത്തിനിടെ നിരവധി അക്രമങ്ങളാണ് യുവാവ് നടത്തിയത്. കലഞ്ഞൂർ സ്കൂളിൽ കയറി ജനൽ ഗ്ലാസ് തല്ലിതകർത്ത സംഭവത്തിലും കലഞ്ഞൂർ ജംഗ്‌ഷനിലെ എ റ്റി എം തകർക്കാൻ ശ്രമിച്ച സംഭവത്തിലും യുവാവിന് എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...