മല്ലപ്പള്ളിയിൽ മാനസിക വെല്ലുവിളി നേരിടുന്ന 21 വയസുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ യുവാവ് പിടിയിലായി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: മാനസിക വെല്ലുവിളി നേരിടുന്ന 21 വയസുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ യുവാവ് പിടിയിലായി. മല്ലപ്പള്ളി ആനിക്കാട് സ്വദേശിയായ മണിയംകുളത്ത് വീട്ടിൽ സുബിൻ സുകുമാരൻ (37) നെയാണ് കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. 21കാരിയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കിയെത്തിയ പ്രതി വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ മൊഴി പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.

കീഴ്വായ്പൂർ ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഒളിവിൽ പോയ പ്രതിയെ എ.എസ്.എ അൻസീം,സീനിയർ പോലീസ് ഓഫീസർ ദീപു, സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണു, വിഷ്ണുദേവ്, അഖിൽ, സന്തോഷ്, അരുൺരാജ് എന്നിവരടങ്ങിയ അന്വേഷണ സംഘം മല്ലപ്പള്ളി പാലത്തിന് സമീപത്ത് നിന്നും പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...