വാടകവീടൊഴിയാന്‍ ആവശ്യപ്പെട്ടതോടെ ഉടമയെ ആക്രമിച്ച് താമസിച്ചിരുന്ന മുറിയ്ക്ക് തീയിട്ട് യുവാവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയിൽ വാടകവീടൊഴിയാൻ ആവശ്യപ്പെട്ടതോടെ ഉടമയെ ആക്രമിച്ച് താമസിച്ചിരുന്ന മുറിയ്ക്ക് തീയിട്ട് യുവാവ്. മലപ്പുറം സ്വദേശി ശരത് ആണ് വീട്ടുടമ ടൈറ്റസിനെയും ഭാര്യയെയും ആക്രമിച്ചത്. സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് പിന്നാലെയാണ് തിരികെയെത്തി മുറിക്ക് തീയിട്ടത്. മുറിയിൽ ഒപ്പം താമസിച്ചിരുന്നയാളുടെ പണവും ലാപ്‌ടോപ്പും കവർന്നുവെന്ന ആരോപണവും ഉണ്ട്. വെള്ളത്തെചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്നാണ് ഇയാളോട് റൂം ഒഴിയാൻ ടൈറ്റസ് ആവശ്യപ്പെട്ടത്. പിന്നാലെ ഇരുമ്പ് വടിയും ചെടിച്ചട്ടിയും ഉൾപ്പെടെയെടുത്ത് ആക്രമിക്കുകയായിരുന്നു. തുടർന്ന് മരട് പോലീസ് എത്തി ശരതിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈകിട്ട് നാല് മണിയോടെ വാടക വീട്ടിൽ തിരിച്ചെത്തിയാണ് ശരത് മുറിയ്ക്ക് തീയിട്ടത്. മുറി പൂർണ്ണമായും കത്തിനശിച്ചു. മുറിയിൽ നിന്നും പുക ഉയരുന്നത് കണ്ട് ടൈറ്റസിന്റെ മകൻ നോക്കിയപ്പോഴാണ് ശരത് തീയിട്ടതായി മനസ്സിലാവുന്നത്. ശരതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ...

പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു

0
മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് സർക്കാരെന്ന് പിണറായി വിജയൻ

0
കണ്ണൂർ: സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീ...

കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളില്ല , എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർദേശം

0
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളില്ല. മഴ ശമിച്ചു. കഴിഞ്ഞ രണ്ട്...