ചെറിയ മുറിവുമായെത്തിയപ്പോൾ ആവശ്യമില്ലാതെ അനസ്‌തേഷ്യ നൽകി ; ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂരിൽ അനസ്‌തേഷ്യ നൽകിയതിനെ തുടർന്ന് ബോധരഹിതനായ ഒന്നര വയസുകാരൻ മരിച്ചതിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ കുട്ടിയുടെ ബന്ധുക്കൾ. ചെറിയ മുറിവുമായെത്തിയപ്പോൾ ആവശ്യമില്ലാതെ അനസ്തേഷ്യ നൽകി. ഇതിനെ കുറിച്ച് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയില്ല. കുഞ്ഞ് മാസം തികയാതെ ജനിച്ചതാണെന്ന് പറഞ്ഞതും മുഖവിലക്കെടുത്തില്ല. മോനെന്ത് പറ്റി എന്ന് ചോദിച്ച അച്ഛനോട് മോശമായി സംസാരിച്ചെന്നും കുട്ടിയുടെ അമ്മാവൻ അജിത് കുമാർ പറഞ്ഞു. ഇന്നലെ രാത്രിയാണ് സൂരജിന്റെയും വിജിഷയുടെയും മകൻ ദേവാൻഷ് ശൗരി മരിച്ചത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഡോക്ടർക്കെതിരെ കേസെടുത്തിട്ടുണ്ട്. ചികിത്സാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചിരുന്നുവെന്ന് ഹോസ്പിറ്റൽ മാനേജ്‌മെൻറ് പ്രസ്താവനയിൽ പറഞ്ഞു.

കളിക്കുമ്പോൾ വീണതിനെ തുടർന്ന് ചുണ്ടിൽ ചെറിയ മുറിവ് പറ്റിയതിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. മുറിവിന് സ്റ്റിച്ചിടണമെന്ന് ഡോക്ടർ നിർദേശിക്കുകയായിരുന്നു. ഇതിനായി അനസ്‌തേഷ്യ നൽകി. എന്നാൽ ഇതിനെക്കുറിച്ച് രക്ഷിതാക്കളോട് സംസാരിച്ചിരുന്നില്ല. ചില പേപ്പറുകളിൽ ഒപ്പിട്ടുവാങ്ങുകയായിരുന്നു. സൂരജ്-വിജിഷ ദമ്പതികൾക്ക് എട്ട് വർഷത്തിന് ശേഷം ജനിച്ച കുഞ്ഞാണ് ദേവാൻഷ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ...

പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു

0
മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് സർക്കാരെന്ന് പിണറായി വിജയൻ

0
കണ്ണൂർ: സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീ...

കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളില്ല , എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർദേശം

0
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളില്ല. മഴ ശമിച്ചു. കഴിഞ്ഞ രണ്ട്...