സൈബര്‍ തട്ടിപ്പിലൂടെ വീട്ടമ്മയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സൈബര്‍ തട്ടിപ്പിലൂടെ വീട്ടമ്മയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൊടുവായൂര്‍ പിട്ടുപീടിക കുരുടന്‍കുളമ്പ് സായിദാസ് (34) എന്ന യുവാവിനെയാണ് പാലക്കാട് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലിരുന്ന് ഗൂഗിള്‍ മാപ്പ് റിവ്യൂ റേറ്റിംഗ് ചെയ്ത് വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ കണിയായ സംഘം വീട്ടമ്മയില്‍ നിന്ന് പത്തുലക്ഷം രൂപ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പുസംഘത്തിന്റെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ഇയാളാണ്. വ്യാജ പേരില്‍ ആരംഭിച്ച വ്യാപാര സ്ഥാപനത്തിന്റെ മറവില്‍ വിവിധ ബാങ്കുകളില്‍ അക്കൗണ്ട് തുറന്ന് തുക തട്ടിപ്പ് സംഘത്തിന് കൈമാറി കമ്മീഷന്‍ കൈപ്പറ്റി വരുകയായിരുന്നു.

വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്ത പാലക്കാട് സൈബര്‍ പോലീസ്, ബാങ്ക് അക്കൗണ്ടുകള്‍ വിശകലനം ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സായിദാസിനെ പിടികൂടിയത്. ഇയാളുടെ രണ്ട് അക്കൗണ്ടുകളിലൂടെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്നരക്കോടിയോളം രൂപ കൈകാര്യം ചെയ്തതായിട്ടാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു. ആര്‍. ആനന്ദ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ഡിസിആര്‍ബി ഡിവൈഎസ്പി ടി.ആര്‍ രാജേഷിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ഡി. അനൂപ് മോന്‍, എസ്‌ഐ വി.രാജേഷ്, എഎസ്‌ഐ എം.മനേഷ്, സിപിഒമാരായ എം. ഷിജു, എച്ച്. ഹിറോഷ്, നിയാസ്, വി ഉല്ലാസ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...