നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു ; മേക്ക് മൈട്രിപ്പ് ഉള്‍പ്പെടെ 18 ആപ്പുകള്‍ക്ക് പൂട്ടിട്ട് പൂനെ ആര്‍ടിഒ

For full experience, Download our mobile application:
Get it on Google Play

പൂനെ : മേക്ക് മൈ ട്രിപ്പ്, റെഡ് ബസ് ഉള്‍പ്പെടെ 18 കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച് പൂനെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്. നിയമവിരുദ്ധമായിട്ടാണ് ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവരുടെ വെബ്സൈറ്റുകളും ആപ്പുകളും അടച്ചുപൂട്ടണമെന്നുമാണ് ആര്‍ടിഒ ആവശ്യം. MakeMyTrip, Goibibo, RedBus, Gozo Cab, Savari, InDrive, Rapido, Car Bazar, Taxi Bazar, Bla Bla Car, Cab-E, One Way Cab, Quick Ryde, S Ride, GaddiBooking by Kuldew, Taxi Wars, RouteMatic, Owner Taxi തുടങ്ങിയ കമ്പനികളെയാണ് ആര്‍ടിഒ ലിസ്റ്റ് ചെയ്തത്. മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് 1988ലെ സെക്ഷന്‍ 93 (1) പ്രകാരം, ഇങ്ങനെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പ്രവര്‍ത്തനാനുമതി വാങ്ങേണ്ടത് ആവശ്യമാണ്. ഈ കമ്പനികള്‍ ലൈസന്‍സിനായി ഓഫീസില്‍ അപേക്ഷിച്ചിട്ടില്ലാത്തതിനാല്‍, ഇവരുടെ വെബ്സൈറ്റുകള്‍ അടച്ചുപൂട്ടാന്‍ ഔദ്യോഗികമായി പുറത്തിറക്കിയ കത്തില്‍ ആര്‍ടിഒ ആവശ്യപ്പെട്ടു. തൊഴിലാളി യൂണിയനുകളുടെ തുടര്‍ച്ചയായ അപേക്ഷകളെ തുടര്‍ന്നാണ് കമ്പനികളുടെ വെബ്സൈറ്റുകളും ആപ്പുകളും അടച്ചുപൂട്ടാന്‍ ആര്‍ടിഒ നിര്‍ദേശം നല്‍കിയത്. അതേസമയം ഒല, ഊബര്‍ എന്നിവയ്ക്ക് നിരോധനമില്ലെന്നും ആര്‍ടിഒ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡോ.എം.എസ്.സുനിലിന്റെ 380-മത് സ്നേഹഭവനം സുനിലിനും കുടുംബത്തിനും

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായ നിര്‍ദ്ദന  കുടുംബങ്ങള്‍ക്ക് നിർമ്മിച്ചു...

സിബിഎസ്ഇ ത്രിഭാഷ പഠനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി : സിബിഎസ്ഇ ത്രിഭാഷ പഠനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി....

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ...

ജൂലൈ 21 മുതൽ അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ

0
തിരുവനന്തപുരം: അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ. ജൂലൈ 21 മുതലാണ്...