കണ്ണൂരിൽ 134.178 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂരിൽ ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് 134.178 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി.സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു സിയും പാർട്ടിയും ചേർന്ന് പയ്യാമ്പലം ബീച്ചിലേക്ക് പോകുന്ന റോഡിൽ വച്ചാണ് ബുള്ളറ്റിൽ വന്ന യുവാവിനെ സിന്തറ്റിക് മയക്കുമരുന്നുമായി പിടികൂടിയത്.എടക്കാട് സ്വദേശി മുഹമ്മദ് ഷരീഫ് സി എച്ച് ആണ് അറസ്റ്റിലായത്. ഇയാൾ മുൻപും വിവിധ കേസുകളിൽ പ്രതിയായിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ വിതരണം ചെയ്യുന്നതിനുവേണ്ടിയാണ് മെത്താംഫിറ്റമിൻ കൊണ്ട് വന്നതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

അഞ്ച് ലക്ഷം രൂപയോളം വില വരും പിടികൂടിയ രാസലഹരിക്ക്. സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ ഷിബു കെ സി, അബ്ദുൾ നാസർ ആർ പി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ആയ സുജിത്ത്, സി ഇ ഓ വിഷ്ണു, വനിതാ സി ഈ ഓ സീമ പി എക്സൈസ് ഡ്രൈവർ സോൾദേവ് എന്നിവർ ഉണ്ടായിരുന്നു. 10 വർഷം മുതൽ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
ഇംഫാൽ: മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ നിലത്തിറക്കാതെ മടങ്ങി

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ വേടൻ പരാതി നൽകി

0
കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ...