വോളിബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വോളിബോൾ കോച്ചിംഗ് ക്യാമ്പ് വെച്ചൂച്ചിറ ടൗൺ ക്ലബ്ബ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. കെ. ജെയിംസ് ഉദ്ഘാടനം നിർവ്വഹിച്ചു. 12 മുതൽ 18വയസ്സ് വരെ പ്രായമുള്ള ആൺകുട്ടികൾക്കാണ് കോച്ചിംഗ് ക്യാമ്പ്. 30 കുട്ടികൾ ആദ്യ ദിവസം പ്രാഥമിക കോച്ചിംഗിൽ പങ്കെടുത്തു. പ്രാഥമിക സെലക്ഷനിൽ 24 പേരെയും അന്തിമമായി 18 പേരെയുമാണ് തെരഞ്ഞെടുക്കുന്നത്.
കോച്ച് ആയി മുൻ സർവ്വകലാശാല താരം ഏബ്രഹാം കെ. ചാക്കോയെയാണ് നിയമിച്ചിരിക്കുന്നത്.

ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ചു. സ്റ്റാഡിംഗ് കമ്മിറ്റി ചെയർമാൻമ്മാരായ ഇ.വി.വർക്കി, എസ് രമാദേവി, അംഗങ്ങളായ സിറിയക് തോമസ്, രാജി വിജയകുമാർ, എസ് പ്രസന്നകുമാരി, ടി.കെ രാജൻ, കക്ഷി നേതാക്കളായ ഷാജി തോമസ്, രാജഗോപാൽ, ജോസ് പാത്രമാങ്കൽ, സംഘാടക സമിതി അംഗങ്ങളായ ജോസ് പുത്തേട്ട്, സാജൻ തോമസ്
എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് 30 ദിവസം നീണ്ടുനിൽക്കും. ഗ്രാമ പഞ്ചായത്ത് ടീം രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും അടുത്ത വർഷവും തുടർ പ്രോജക്ട് ഉണ്ടാകുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...