തൃശ്ശൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ 20 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: തൃശ്ശൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ 20 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ. ആലുവ സ്വദേശി റിച്ചു ആണ് പിടിയിലായത്. യുവാവിനെ ആശുപത്രിയിൽ എത്തിച്ച് ഡോക്ടറുടെ സഹായത്തോടെയാണ് മയക്കുമരുന്ന് പുറത്തെടുത്തത്. തൃശ്ശൂർ റേഞ്ച് എക്സൈസ് സംഘമാണ് എംഡിഎംഎ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും ട്രെയിൻ മാർഗം തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ആദ്യഘട്ടത്തിൽ യുവാവിനെ പരിശോധിച്ചപ്പോൾ എംഡിഎംഎ കണ്ടെത്തിയില്ല. പിന്നീട് ഇയാളെ തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ച് നടത്തിയ സ്കാനിംഗിൽ ആണ് മയക്കുമരുന്ന് കണ്ടെത്തിയത്.

തുടർന്ന് ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി സർജന്റെ സഹായത്തോടെയാണ് മയക്കുമരുന്ന് പുറത്തെടുത്തത്. ഇയാൾ നേരത്തെയും മയക്കുമരുന്ന് കടത്തിയിട്ടുള്ള ആളാണെന്ന് എക്സൈസ് അറിയിച്ചു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തി ഇടപാടുകാരനെ കാത്തുനിൽക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ഫോൺ രേഖകൾ ഉൾപ്പെടെ എക്സൈസ് സംഘം പരിശോധിക്കും. ബാംഗ്ലൂരിൽ എവിടെനിന്നാണ് മയക്കം വരുന്ന ലഭിച്ചതെന്നും തൃശ്ശൂരിൽ മയക്കുമരുന്ന് കൈമാറാൻ ആരെയാണ് കാത്തുനിന്നത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ എക്സൈസ് അന്വേഷിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരായ സമൂഹമാധ്യമ പോസ്റ്റ് : രാജൻ ജോസഫിനെ റിമാൻഡ് ചെയ്ത് കോടതി

0
അടൂർ : ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവിക്കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ...

വിഴിഞ്ഞം ​ഗേറ്റ് വേ തുറക്കുന്നു ; ഓ​ഗസ്റ്റ് 18ന് കരമാർ​ഗം ചരക്കുനീക്കം തുടങ്ങിയേക്കും ;...

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ തുറക്കുന്നു. കരമാർഗമുള്ള ചരക്ക് നീക്കം ആഗസ്റ്റ്...

ഒരാൾ രാജ്യത്തെ പൗരനാണോയെന്ന് തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ല : സുപ്രീം കോടതി

0
ദില്ലി: പൗരത്വത്തിൽ സംശയമുള്ള വോട്ടർമാരെ വോട്ട്പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ്...

അല്‍പ വസ്ത്രത്തിനും സെൽഫിക്കും വിലക്ക് ; പ്രയാഗ്‌രാജ് മങ്കമേശ്വർ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ

0
പ്രയാഗ്‌രാജ്: ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിന്‍റെ മാതൃകയിൽ, പ്രയാഗ്രാജിലെ പ്രശസ്തമായ മങ്കമേശ്വർ ക്ഷേത്രത്തിൽ...