പരസ്ത്രീബന്ധം ഭാര്യയെ അറിയിച്ചു ; സുഹൃത്തിനെ 3-ാംനിലയിൽനിന്ന് താഴേക്കെറിഞ്ഞുകൊന്നു

For full experience, Download our mobile application:
Get it on Google Play

എടവണ്ണപ്പാറ : എടശ്ശേരിക്കടവിൽ വാടകക്വാട്ടേഴ്സിൽ താമസിക്കുന്ന ജാർഖണ്ഡ് സ്വദേശി പ്രകാശ് ഡുംഡു (47) വിന്റെ കൊലപാതകത്തിലെ സുഹൃത്തിനെ പോലീസ് അറസ്റ്റുചെയ്തു. ഝാർഖണ്ഡ് സ്വദേശിയായ സുഹൃത്ത് സുനിൽ കിറോ (38) ആണ് പ്രതി. ഞായറാഴ്ച പുലർച്ചെ മൂന്നിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ക്വാർട്ടേഴ്സിന് താഴെ ഡുംഡു മരിച്ചുകിടക്കുന്ന വിവരംകിട്ടി സ്ഥലത്തെത്തിയ പോലീസ് ആത്മഹത്യയാണെന്ന് ആദ്യം കരുതിയത്. സുനിൽ കിറോയ്ക്ക് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ഇയാളുടെ ഭാര്യയെ പ്രകാശ് ഡുഡു അറിയിച്ചിരുന്നു. ഇത് ചോദ്യംചെയ്യുകയും ഇരുവരുംതമ്മിൽ തർക്കത്തിലാവുകയുംചെയ്തു.

പ്രകാശ് ഡുംഡുവിന്റെ തല ചുമരിൽ ഇടിച്ച് ബോധംകെടുത്തിയശേഷം ക്വാർട്ടേഴ്സിന്റെ മൂന്നാംനിലയിൽ അഴികളില്ലാത്ത ജനലിലൂടെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. കൊണ്ടോട്ടി ഡിവൈ.എസ്.പി. ജോൺസന്റെ നേതൃത്വത്തിൽ അരീക്കോട് സി.ഐ. ഹരിദാസ്, വാഴക്കാട് എസ്.ഐ. സുരേഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോൽവി വിലയിരുത്താനുള്ള കരട് റിപ്പോർട്ട് : സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ രൂക്ഷവിമർശനവും...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സി പി എം വിശാല സംസ്ഥാന...

ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

0
മസ്‌കത്ത് : ഒമാനിൽ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി....

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ഒരു തീരുമാനവുമില്ലെന്ന് എം എ ബേബി

0
ഡൽഹി : രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ഒരു തീരുമാനവുമില്ലെന്ന്...

പ്രിയവർഗീസ് നിയമനക്കേസ് : അഭിഭാഷകമാറ്റത്തിൽ എൻഒസി നൽകാതെ സുഭാഷ്ചന്ദ്രൻ

0
ന്യൂഡൽഹി : കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ...