യുഡിഎഫ് വന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്ന ​​​ദിവസം മുതൽ തമ്മിൽത്തല്ലായിരിക്കുമെന്ന് എഎ റഹീം എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുഡിഎഫ് വന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്ന ​​​ദിവസം മുതൽ തമ്മിൽത്തല്ലായിരിക്കുമെന്ന് എഎ റഹീം എംപി. തമ്മിലടിയുടെ ഏറ്റവും വലിയ ഭവിഷ്യത്ത് അനുഭവിക്കുന്നത് തലസ്ഥാന ജില്ലയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന് തിരുവനന്തപുരം ജില്ലയിൽ 14 ൽ 14 സീറ്റും വിജയിക്കാൻ കഴിയും. ഈ ജില്ലയിൽ എല്ലാ ബൂത്തുകളിലും ഇതുപോലെ പ്രവർത്തനം നടത്താൻ യുഡിഎഫിനോ ബിജെപിക്കോ സാധിക്കില്ല. തലസ്ഥാന നഗരമാണ്, വികസനമാണ് ഇവിടെ ചർച്ചയെന്നും അദ്ദേഹം പറഞ്ഞു. വലിയ വികസനം കഴിഞ്ഞ കാലയളവിൽ ഉണ്ടായി. യുഡിഎഫ് അധികാരത്തിൽ വന്നാൽ തലസ്ഥാനത്തെ വികസനം നിലച്ചു പോകുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവർക്കും സ്വീകാര്യരായ ജനസമ്മതനായ സ്ഥാനാർത്ഥികളാണ് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് വേണ്ടിയാണ് കോൺഗ്രസ് മത്സരിക്കുന്നത്. ബിജെപിയെ വിജയിപ്പിക്കാനാണ് കോൺഗ്രസിന്റെ പ്രവർത്തനം. സെക്കുലർ വോട്ടുകൾ ഇടതുപക്ഷത്തിന് കുറയണം എന്ന് ബിജെപി തീരുമാനിച്ചുവെന്നും അതിൻ്റെ കരാർ കോൺഗ്രസിനെ ഏൽപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ പൂട്ടിയ നേമത്തെ ബിജെപിയുടെ അക്കൗണ്ട് ഇത്തവണ ഇരട്ടപ്പൂട്ടിട്ട് പൂട്ടുമെന്നും എ എ റഹീം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...