കോന്നിയിൽ മാറ്റത്തിന്റെ കാറ്റ് : ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കോന്നി ഇത്തവണ മാറി ചിന്തിക്കുമെന്നും യൂ.ഡി.എഫ് സർക്കാരിൽ ഉത്തരവാദിത്വപ്പെട്ട സ്ഥാനം അലങ്കരിക്കാൻ സതീഷ് കൊച്ചുപറമ്പിൽ ഉണ്ടാകണമെന്നും കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം രമേശ്‌ ചെന്നിത്തല. വെട്ടൂരിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയാണ് മാതൃകാ അദ്ധ്യാപകനായിരുന്ന കൊച്ചുപറമ്പിൽ.
സിൻഡിക്കേറ്റ് അംഗമായും ശ്രീ നാരായണീയ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരുന്നും നല്ല പ്രകടനം ആണ് അദ്ദേഹം കാഴ്ചവെച്ചത്. സതീഷ് കൊച്ചുപറമ്പിലിന്റെ പേരിൽ കോന്നിക്കാർക്ക് ഒരിക്കലും തല കുനിക്കേണ്ടി വരില്ലെന്നും ചെന്നിത്തല പറഞ്ഞു.

അടൂർ പ്രകാശ് കൊണ്ടുവന്ന പദ്ധതികളുടെമേൽ ചായം പൂശുന്ന പണികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദിലീപ് കുമാർ പൊതീപ്പാട്ട് ആദ്യക്ഷത വഹിച്ചു. സതീഷ് കൊച്ചുപറമ്പിൽ, രുദ്ര രാജു, ഡിസിസി പ്രസിഡന്റ്‌ ഇൻ ചാർജ് വെട്ടൂർ ജ്യോതിപ്രസാദ്, റോബിൻ പീറ്റർ, സാമൂവൽ കിഴക്കുപ്പുറം, ജോൺസൺ വിളവിനാൽ, റെജി പൂവത്തൂർ, സന്തോഷ്‌ കുമാർ, എബ്രഹാം വാഴയിൽ, മാത്യു കുളത്തുങ്കൽ, ജ്യോതിഷ് കുമാർ മലയാലപ്പുഴ, ആർ ദേവകുമാർ, എലിസബേത്ത് അബു, ദീനമ്മ റോയ്, എം വി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...

പ്രവർത്തനങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണം ; സർക്കാർ കെട്ടിടംവിട്ട് വാടകക്കെട്ടിടങ്ങളിലേക്ക് മാറാൻ ജി എസ് ടി...

0
കൊല്ലം : സ്വന്തം കെട്ടിടംവിട്ട്, ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം വാടകക്കെട്ടിടങ്ങളിലേക്ക്...

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്നും ഒഴിവാക്കിയ നടപടി ; ട്രെയിൻ സമയമാറ്റത്തിന് സാധ്യത

0
കോഴിക്കോട്: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയില്‍വേയുടെ നടപടിയെ തുടര്‍ന്ന്...