പ്രധാനമന്ത്രി ആവാസ് യോജന ബ്രാൻഡിങ് വിഷയത്തിൽ ബിജെപിക്ക് അനുകൂലമായ നിലപാടാണ് ഷാജി സ്വീകരിക്കുന്നതെന്ന് എ എ റഹീം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിക്ക് എതിരെ രൂക്ഷവിമർശനവുമായി എ.എ റഹീം എംപി. പ്രധാനമന്ത്രി ആവാസ് യോജന ബ്രാൻഡിങ് വിഷയത്തിൽ ബിജെപിക്ക് അനുകൂലമായ നിലപാടാണ് ഷാജി സ്വീകരിക്കുന്നതെന്ന് റഹീം കുറ്റപ്പെടുത്തി. മോദിക്ക് വേണ്ടി മലയാളിയുടെ വീട്ടിൽ ചാപ്പ അടിയ്ക്കാൻ ഷാജി വരണ്ട. ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ് ഷാജിക്ക് തങ്ങൾ. മനസിന്റെ ചുവരിൽ പണ്ടേ മോദിയെ ഒട്ടിച്ച ആളാണ് ഷാജി.ആ മനസ് ആരും കാണാതെ പോകരുത്. യാ സയ്യിദ് പാണക്കാട് അല്ല, യാ മോദി നാഗ്പ്പൂർ ആണ് ഷാജിയുടെ മന്ത്രം. ഇത് പണ്ടേ ഷാജി പറഞ്ഞിട്ടുണ്ട്. 2013 മാർച്ച് ആറിന് കടവത്തൂരിൽ നടത്തിയ പ്രസംഗം ഉണ്ട്. അതിലാണ് മോദിയെ ഷാജി വാനോളം പുകഴ്ത്തിയത്. ഗുജറാത്ത് വംശഹത്യയിൽ മോദിക്ക് ആദ്യമായി ഇന്ത്യയിൽ ക്ലീൻ ചിറ്റ് കൊടുത്ത ആളാണ് ഷാജി.

ഗുജറാത്ത് കലാപത്തിൽ മോദിക്ക് പങ്കില്ല, അതിൽ ഹിന്ദുത്വ അജണ്ട ഉണ്ടായിരുന്നില്ല. വികസന കാര്യത്തിൽ ഗുജറാത്തിനെ മാതൃകയാക്കാം. എന്നാണ് ഷാജി അന്ന് പറഞ്ഞതെന്നും റഹീം ആരോപിച്ചു. മോദിയുടെ പദ്ധതി ചാപ്പയടിക്കാൻ മലയാളിയുടെ ആത്മാഭിമാനത്തിന്റെ ചുവര് കിട്ടില്ല. ജീവിക്കാനുള്ള അവകാശം എന്നാൽ ആത്മാഭിനത്തോടെ ജീവിക്കാനുള്ള അവകാശം എന്നാണ് അർഥം. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഇത് കൂടി ഉൾപ്പെടുന്നതാണ്. സൗജന്യം കിട്ടിയ വീട്ടിൽ കിടക്കുന്നവനാണ് എന്ന ബോധം ഉണ്ടാകാൻ പാടില്ല. അത് മനുഷ്യന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തും. അത് മനസിലാക്കാൻ ഷാജിക്ക് കഴിയുന്നില്ല. കൂടുതൽ ആളുകളും ലോണെടുത്ത് വീട് പണിയുന്നവരാണ്. നമ്മുടെ ആരുടെയെങ്കിലും വീടിന്റെ ചുവരിൽ നാളെ ബാങ്കിന്റെ ലോഗോ പതിപ്പിക്കണം എന്ന് പറഞ്ഞാൽ അത് സമ്മതിക്കുമോയെന്നും റഹീം ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ...

0
ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി...