ഹൈവേ പട്രോളിങ്ങിനിടെ കാറിടിച്ച് അപകടം : പോലീസുകാരന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട്: ദേശീയപാതയിൽ ഹൈവേ പട്രോളിങ്ങിനിടെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കാഞ്ഞങ്ങാട് സ്റ്റേഷനിലെ സിപിഒ സൂരജിന്റെ (32) രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. നിരവധി ശസ്ത്രക്രിയകൾ നടത്തിയിട്ടും പരിക്കേറ്റ കാലിന്റെ നില മെച്ചപ്പെടാതിരുന്നതിനെ തുടർന്നാണ് കാല് മുറിച്ചുമാറ്റിയത്. അപകടത്തിൽ 70 ശതമാനത്തിലേറെ ഗുരുതരമായി പരിക്കേറ്റ സൂരജിനെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 70 ശതമാനത്തിലേറെ പരുക്കേറ്റ കാലിൽ ഒന്നിലേറെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കാണാത്തതോടെ മുറിച്ചുമാറ്റുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സിപിഒ അലോഷ്യസിന്റെ ഒരു കാലും നേരത്തേ മുറിച്ചുമാറ്റിയിരുന്നു.

ഐങ്ങോത്ത് ദേശീയപാതയിൽ വാഹന പരിശോധനയ്ക്കിടെയായിരുന്നു അപകടം. റോഡരികിൽ അപകടഭീഷണി ഉയർത്തി പാർക്ക് ചെയ്തിരുന്ന ലോറികൾ മാറ്റാൻ നിർദ്ദേശിക്കുകയായിരുന്ന പോലീസുകാർക്കിടയിലേക്ക് കാഞ്ഞങ്ങാട്ടുനിന്ന് കണ്ണൂരിലേക്ക് അമിതവേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. ഉദ്യോഗസ്ഥരെ ഇടിച്ചശേഷം കാർ പോലീസ് ജീപ്പിന്റെ പിന്നിലിടിച്ച് നിൽക്കുകയായിരുന്നു. ഇതോടെ പോലീസ് ജീപ്പിനും കാറിനും ഇടയിൽപ്പെട്ടാണ് ഇരുവർക്കും ഗുരുതര പരിക്കേറ്റത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കല്ലേലി – അച്ചന്‍കോവില്‍ റോഡില്‍ ഉച്ചയ്ക്ക് ശേഷമുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വനം വകുപ്പ്

0
കോന്നി : വനപാതയായ കല്ലേലി അച്ചന്‍കോവില്‍ റോഡില്‍ ഉച്ചയ്ക്ക് ശേഷമുള്ള വാഹന യാത്രയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
സെന്‍സസ് അവലോകനയോഗം ചേര്‍ന്നു സെന്‍സസ് പുരോഗതി വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്റെ അധ്യക്ഷതയില്‍...

സംസ്ഥാനത്ത് ഇന്നും പവർകട്ട് ഉണ്ടാകും ; കെ എസ് ഇ ബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പവർകട്ട് ഉണ്ടാകും എന്ന് അറിയിപ്പ്. വൈകുന്നേരത്തെ പീക്ക്...

പോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും : ശിക്ഷ വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക്...

0
അടൂര്‍ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും...