പ്രതിയെ തിരിച്ചറിയാന്‍ ആധാര്‍ വിവരങ്ങള്‍ നല്‍കാനാവില്ല ; രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്ന് അതോറിറ്റി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ആധാര്‍ നമ്പറിനും അതിന്റെ സ്ഥിരീകരണത്തിനുമല്ലാതെ ഇതുമായി ബന്ധപ്പെട്ട ബയോമെട്രിക് വിവരങ്ങള്‍ പങ്കിടാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കി ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ). വിവരങ്ങള്‍ പങ്കിടുന്നത് അനുവ​ദനീയമല്ലെന്ന് യുഐഡിഎഐ ഡല്‍ഹി ഹൈക്കോടതിയെയാണ് അറിയിച്ചത്. ഒരു കേസിലെ പ്രതിയെ ആധാര്‍ വിവരങ്ങള്‍ പരിശോധിച്ച്‌ തിരിച്ചറിയണമെന്ന ഹര്‍ജിയിലാണ് യുഐഡിഎഐ നിലപാട് വ്യക്തമാക്കിയത്.

ഒരു കൊലപാതക, കവര്‍ച്ച കേസില്‍ പ്രതിയുടെ വിരലടയാളവും ഫോട്ടോയും ആധാര്‍ രേഖകളുമായി താരതമ്യം ചെയ്ത് കണ്ടെത്താന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഓരോ വ്യക്തിയുടെയും ബയോമെട്രിക് വിവരങ്ങള്‍ സവിശേഷമാണെന്നും അതു രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്നും ദുരുപയോഗിക്കുന്നത് ആധാര്‍ നിയമത്തിലെ 29ാം വകുപ്പിന്റെ ലംഘനമാണെന്നും അതോറിറ്റി കോടതിയില്‍ വിശദീകരിച്ചു. ഇന്ത്യന്‍ പൗരന്മാരുടെ സവിശേഷത ഉറപ്പാക്കുന്നതിനാണ് ബയോമെട്രിക് വിവരങ്ങള്‍ യുഐഡിഎഐ ശേഖരിച്ചതെന്നും അതു മറ്റൊന്നിനും ഉപയോഗിക്കാനാവില്ലെന്നും യുഐഡിഎഐ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...