വൃത്തിയില്ല – കോഴിക്കോട് ആറ് സ്‌ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വൃത്തിഹീനമായി പ്രവര്‍ത്തിച്ചിരുന്ന ആറ് സ്‌ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. നാല് ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് കോഴിക്കോട് 6 സ്‌ഥാപനങ്ങള്‍ അധികൃതര്‍ പൂട്ടിച്ചത്. ഹോട്ടലുകളിലും കോഫി ഷോപ്പുകളിലും കൂള്‍ബാറിലുമായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. മാനദണ്ഡങ്ങള്‍ പാലിക്കാത്തതും വൃത്തിഹീനവുമായ സ്‌ഥാപനങ്ങളാണ് പൂട്ടിയത്. ഇവിടങ്ങളില്‍ നിന്ന് പഴകിയ ഇറച്ചിയും മല്‍സ്യവും പിടികൂടി.

കാസര്‍ഗോഡ്, വയനാട്, മലപ്പുറം ജില്ലകളിലടക്കം ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്നാണ് കോഴിക്കോട് ജില്ലയിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും പരിശോധന നടക്കുന്നുണ്ട്. അതേസമയം രണ്ട് വര്‍ഷത്തിനിടെ 25 ലക്ഷം രൂപയാണ് ഭക്ഷ്യസുരക്ഷാ നിയമലംഘനത്തിന് കോഴിക്കോട് ജില്ലയില്‍ നിന്നും പിഴയായി ഈടാക്കിയത്. 249 ക്രിമിനല്‍ കേസുകളും 458 സിവില്‍ കേസുകളും ഇതുമായി ബന്ധപ്പെട്ട് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...