ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി. ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടിയത്. നേരത്തെ ഈ മാസം 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. 2023 ജൂണ്‍ 30 വരെ പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനക്ഷമമാകില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ലിങ്ക്-ആധാര്‍ പാന്‍ സ്റ്റേറ്റസ് എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാര്‍ കാര്‍ഡ് നമ്പര്‍, പാന്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ ഇവ രണ്ടും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും. പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍ പ്രവര്‍ത്തനരഹിതമായാല്‍ പാന്‍ നമ്പര്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ സാധിക്കില്ല.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന...

കുവൈത്തിൽ വ്യാപക പരിശോധന ; നിയമലംഘകരായ 12 പേർ അറസ്റ്റിൽ

0
കുവൈത്ത്: രാജ്യത്ത് സുരക്ഷയും ഗതാഗത നിയമങ്ങളും കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം ഓഗസ്റ്റ് ആറിന് അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ്...