അപകടകാരണം ബ്രേക്ക് തകരാറെന്ന് സംശയം , ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്താന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട ഇലവുങ്കലില്‍ ശബരിമല തീര്‍ഥാടകരുടെ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടതിന് കാരണം ബ്രേക്ക് തകരാറെന്ന് സംശയം. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പരുക്കേറ്റയാള്‍ പറഞ്ഞു. ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ ശ്രമം തുടരുകയാണ്. ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 64 പേര്‍ക്കാണ് പരുക്കേറ്റത്. തമിഴ്നാട്ടിെല‌‌ തഞ്ചാവൂരില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇലവുങ്കല്‍ –എരുമേലി റൂട്ടിലെ മൂന്നാംവളവില്‍ ബസ് മറിഞ്ഞത്.

ഒന്‍പത് കുട്ടികള്‍ ഉള്‍പ്പെടെ 64 പേരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്. വനപ്രദേശമായതിനാല്‍ ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി. പമ്പയില്‍ നിന്ന് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തത്തി എല്ലാവരെയും പുറത്തെടുത്തു. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എരുമേലിയിലെ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉള്‍പെടെ അഞ്ചുപേരെ വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...