ആധാര്‍ പിവിസി കാര്‍ഡ് ആധാര്‍ പോര്‍ട്ടല്‍ വഴി മാത്രം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആധാറുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാതല ആധാര്‍ മോണിറ്ററിങ് കമ്മിറ്റി യോഗം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പത്തുവര്‍ഷമായ ആധാര്‍ ഡോക്കുമെന്റ് അപ്ഡേഷന്‍ നടത്തുന്നതിന് ജില്ലയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. നവജാത ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റ്, അഞ്ചു മുതല്‍ 15 വയസുവരെയുള്ള കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് അപ്ഡേഷന്‍ എന്നിവ പൂര്‍ത്തീകരിക്കുന്നതിന് വനിതാ ശിശു വികസനം, വിദ്യാഭ്യാസം, അക്ഷയ പദ്ധതി, ഇന്ത്യ പോസ്റ്റ് തുടങ്ങിയ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പൊതുജനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെയോ പൊതുജന സേവന കേന്ദ്രങ്ങളില്‍ കൂടിയോ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലൂടെയോ ആധാര്‍ പിവിസി കാര്‍ഡ് പ്രിന്റ് ചെയ്തു വാങ്ങുന്നത് പൂര്‍ണമായും നിര്‍ത്തണമെന്നും നിയമ സാധുതയുള്ള പിവിസി കാര്‍ഡ് ആധാര്‍ പോര്‍ട്ടല്‍ വഴി ബുക്ക് ചെയ്യേണ്ടതാണെന്നും യോഗത്തില്‍ അറിയിച്ചു. കിടപ്പു രോഗികളുടെ ആധാര്‍ എന്റോള്‍മെന്റ്, അപ്ഡേഷന്‍, നവജാത ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റ്, അഞ്ചു മുതല്‍ 15 വയസിലെ കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് അപ്ഡേഷന്‍ എന്നിവയില്‍ ജില്ല മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. ആധാര്‍ ഡോക്കുമെന്റ് അപ്ഡേഷനില്‍ ജില്ല ദേശീയതലത്തില്‍ പതിനഞ്ചാം സ്ഥാനത്താണ്. എ.ഡി.എം ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആധാര്‍ സംസ്ഥാന പ്രോജക്ട് മാനേജര്‍ ടി.ശിവന്‍, ഫിനാന്‍സ് ഓഫീസര്‍ എല്‍. അനില്‍കുമാര്‍, അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ കെ ധനേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....