ആധാർ കാർഡിലെ തെറ്റിന് ഇനി വലിയ വില നൽകേണ്ടി വരും ; ഇങ്ങനെ സൗജന്യമായി തിരുത്താം

For full experience, Download our mobile application:
Get it on Google Play

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പിഴ കൂടാതെ തിരുത്താനുള്ള അവസാന തീയതി ഡിസംബര്‍ 14 ആണ്. കൂടാതെ 10 വര്‍ഷമായി പുതുക്കാത്ത ആധാർ കൈവശം ഉള്ളവർക്ക് പുതുക്കാനും ഈ കാലാവധി ഉപയോഗപ്പെടുത്താം. ആധാറുമായി ബന്ധപ്പെട്ട പരാതികള്‍ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള നടപടികള്‍ ലഘൂകരിച്ചിട്ടുണ്ടെന്ന് യുഐഡിഎഐ അടുത്തിടെ അറിയിച്ചിരുന്നു. ഇപ്പോഴത്തെ ആധാർ വർഷങ്ങൾക്ക് മുൻപ് എടുത്തതെണെങ്കിൽ അതിലെ ചിത്രം പോലും തിരിച്ചറിയാനാവാത്ത വിധം മാറിയിട്ടുണ്ടാകും എന്നതാണ് വാസ്‌തവം. ഈ സാഹചര്യത്തിലാണ് ആധാർ തിരുത്തലിന്റെ പ്രസക്തി. കൂടാതെ ഇതിനിടയിൽ മേൽവിലാസം ഉൾപ്പെടെ മാറിയവരാണ് നിങ്ങളെങ്കിൽ അതും അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനൊക്കെ പുറമെ ഏറ്റവും വലിയ ഘടകം പഴയ ആധാറിൽ ജനന തീയതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാവില്ല എന്നതാണ്. വർഷം മാത്രമാവും ഉണ്ടാവുക, ഇത് പരിഹരിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം. എങ്ങനെയാണു ഓൺലൈനായി ആധാറിലെ തെറ്റുകൾ തിരുത്തുന്നതെന്ന് നമുക്ക് പരിശോധിക്കാം.

ആധാര്‍ എടുത്ത് 10 വര്‍ഷം പിന്നിട്ടതാണെങ്കിൽ നിരബന്ധമായും അത് പുതുക്കേണ്ടതുണ്ട്. അഡ്രസും ജനന തീയതിയും ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം ഓണ്‍ലൈനിലൂടെ സ്വയം അപ്‌ഡേറ്റ് ചെയ്യാനാകും എന്നതാണ് സവിശേഷത. ഇതിനായി https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാൽ മതിയാകും. അഡ്രസില്‍ മാറ്റം ഉണ്ടെങ്കില്‍ ഇത് അപ്‌ഡേറ്റ് ചെയ്യുന്നതിനായി ‘അഡ്രസ് അപ്‌ഡേഷന്‍ ഓപ്ഷന്‍’ തിരഞ്ഞെടുത്താൽ മതിയാകും. ശേഷം ‘അപ്‌ഡേറ്റ് ആധാര്‍ ഓണ്‍ലൈന്‍’ എന്നത് തിരഞ്ഞെടുക്കുക. അതില്‍ പേര്, ജനനതീയതി എന്നിവ തിരുത്താന്‍ പ്രത്യേകം നല്‍കിയിരിക്കുന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌താല്‍ മാത്രം മതി. കുടുംബാംഗങ്ങളുടെ അഡ്രസില്‍ മാറ്റങ്ങളുണ്ടെങ്കിലും നിങ്ങള്‍ക്ക് തന്നെ അപ്‌ഡേറ്റ് ചെയ്യാനാകും. ഇതിനായി ആധാര്‍ പോര്‍ട്ടലിലെ ഓണ്‍ലൈന്‍ അപ്‌ഡേറ്റ് സര്‍വീസ് ഓപ്ഷനില്‍ നിന്ന് ഹെഡ് ഓഫ് ഫാമിലി ബേസ്സ് അഡ്രസ് അപ്‌ഡേറ്റ് എന്ന ഓപ്ഷന്‍ ഉപയോഗിക്കാം. ഇതിന് പുറമെ ആധാറുമായി ബന്ധപ്പെട്ട എന്ത് പരാതികൾ ഉണ്ടെങ്കിലും ഈ വെബ്‌സൈറ്റ് മുഖേന തന്നെ പൗരന്മാർക്ക് അറിയിക്കാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

നേപ്പാൾ മിന്നൽ പ്രളയം ; അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. യുപി...

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി

0
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി...

മുണ്ടക്കയത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം

0
കോട്ടയം: മുണ്ടക്കയത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. റിവേഴ്‌സ് ഗിയറിലിട്ട് സ്റ്റാര്‍ട്ട്...