വരാനിരിക്കുന്ന തെര‍ഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിന് മുന്നിൽ ഉപാധികളുമായി ആംആദ്മി പാർട്ടി

For full experience, Download our mobile application:
Get it on Google Play

ദില്ലി: വരാനിരിക്കുന്ന തെര‍ഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിന് മുന്നിൽ ഉപാധികളുമായി ആംആദ്മി പാർട്ടി. കോൺഗ്രസ് ദില്ലിയിലും പഞ്ചാബിലും മത്സരിക്കില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ മധ്യ പ്രദേശിലും രാജസ്ഥാനിലും ആംആദ്മി പാർട്ടിയും മത്സരിക്കില്ലെന്ന് ആംആദ്മി പാർട്ടി. ദില്ലി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് ആണ് കോൺഗ്രസിന് മുന്നിൽ ഉപാധിയുമായി എത്തിയത്. തെരഞ്ഞെടുപ്പുകളെ നേരിടാൻ ഉപാധികളോടെ മുന്നേറാമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും കോൺ​ഗ്രസിനെതിരെ എഎപി ആരോപണവും ഉന്നയിക്കുന്നുണ്ട്. കോൺഗ്രസ് എഎപിയുടെ പ്രഖ്യാപനങ്ങൾ അതേപടി കോപ്പി അടിക്കുന്നു എന്നായിരുന്നു വിമർശനം.

2024ലെ ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിനുള്ള ശ്രമങ്ങളിലും എഎപി പങ്കാളികളാണ്. രാഹുൽ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടിയാണ് പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള നീക്കത്തിന് തുടക്കമിട്ടത്. അതിനൊപ്പം കർണാടക തെരഞ്ഞെടുപ്പിലെ കോൺ​ഗ്രസിന്റെ വിജയവും പ്രതിപക്ഷ ഐക്യത്തിലേക്കുള്ള ചവിട്ടുപടിയായിക്കഴിഞ്ഞു. ദില്ലി ഓർഡിനൻസിനെതിരെ പ്രതിപക്ഷത്തെ കൂട്ടുപിടിക്കാനുള്ള ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നീക്കം ഐക്യത്തിനുള്ള സാധ്യതകൾ തുറന്നിടുണ്ട്.

ദില്ലി ഓ‍ർഡിനൻസിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അരവിന്ദ് കെജ്രിവാളിനെ കണ്ട് പിന്തുണയറിയിച്ചിരുന്നു. വിഷയത്തിൽ കെജ്രിവാളിനൊപ്പമാണെന്ന് നിതീഷ് കുമാർ കൂടികാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. ദില്ലി സർക്കാറിന്‍റെ അധികാരം കവരുന്ന ബിൽ രാജ്യസഭ കടന്നില്ലെങ്കിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാർ വീഴുമെന്ന സന്ദേശം രാജ്യത്തെ ജനങ്ങളിലെത്തുമെന്ന് കെജരിവാള്‍ പറഞ്ഞു. എന്നാൽ ദില്ലി ഓർഡിനൻസിനെ എതിർത്താലും എഎപിയെ പിന്തുണയ്ക്കരുതെന്നാണ് കോൺ​ഗ്രസ് കമ്മിറ്റികളിലെ നിർദ്ദേശങ്ങൾ. ദില്ലി, പഞ്ചാബ് പിസിസികളാണ് ഈ വിഷയത്തിലുള്ള നിലപാട് അറിയിച്ചിരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കർശന നടപടി: സുപ്രധാന തീരുമാനങ്ങളുമായി ഓപ്പറേഷൻ ബ്രേക്ക്ത്രൂ അവലോകന...

0
കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നിർണായക തീരുമാനങ്ങളുമായി 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ'...

മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ മരിച്ചു

0
എടപ്പാൾ: എടപ്പാൾ പൊറുക്കരയിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ...

ആഫ്രിക്കയിൽ വീണ്ടും എബോള ഭീതി ; കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട രോഗവ്യാപനത്തിൽ ജീവനറ്റത് 1,700-ലധികം പേർ

0
കോംഗോ: ഡി.ആർ. കോംഗോയിൽ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 1,700 കടന്നു....

വിലക്കയറ്റത്തിന്റെ ഇടിവെട്ട് വീണ്ടും സാധാരണക്കാരന്റെ തലയിലേക്ക്; എൽപിജി സിലിണ്ടറിന് പുതിയ സെസ് വരുന്നു

0
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി...