കൊല്ലം: കൊല്ലത്ത് മാതൃസഹോദരിയുടെ ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനമേറ്റ നാലര വയസ്സുകാരിയെ ശിശുക്ഷേമ സമിതി പ്രവർത്തകരെത്തി രക്ഷിച്ചു. കുട്ടിയുടെ മാതൃസഹോദരിയുടെ ഭർത്താവായ തമിഴ്നാട് സ്വദേശിയെ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. ലക്ഷ്മിനടയ്ക്ക് സമീപം താമസിക്കുന്ന ഇയാൾ കുട്ടിയെ ആഭിചാര ക്രിയകൾക്ക് ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്. ദിവസവും ഇവിടെ നിന്നു കുട്ടിയുടെ കരച്ചിലും ബഹളവും കേൾക്കുന്നെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് എത്തിയ ആശാ പ്രവർത്തകരാണ് വിവരം ശിശുക്ഷേമ സമിതിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സിഡബ്ല്യുസി ചെയർമാൻ സനിൽ വെള്ളിമണിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ദേഹമാസകലം പരുക്കേറ്റ നിലയിൽ കണ്ടെത്തിയ കുട്ടിയെ രക്ഷിച്ചു തണൽ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടർ നടപടി സ്വീകരിക്കുമെന്നു വെസ്റ്റ് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയെയും മൂത്ത സഹോദരിയായ 7 വയസ്സുകാരിയെയും മഹിളാ മന്ദിരത്തിൽ എത്തിച്ചു. സ്ഥിര മദ്യപാനിയായ പ്രതിയെന്നു സംശയിക്കുന്ന തമിഴ്നാട് സ്വദേശി സ്ഥിരം കുട്ടിയെ ഉപദ്രവിക്കുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.