കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സിന് തുടക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; കെഎസ്ആർടിസി നേരിട്ട് നടപ്പാക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന് തുടക്കമായി. ഗതാഗത മന്ത്രി ആന്റണി രാജു പദ്ധതി ഉദ്‌ഘാടനം ചെയ്തു. കുറഞ്ഞ നിരക്കിൽ 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ കൈമാറുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 55 കെഎസ്ആർടിസി ഡിപ്പോകളിലാണ് തപാൽ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതിൽ 15 കൗണ്ടറുകൾ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. സംസ്ഥാനത്ത് പുറത്ത് ബംഗളൂർ, മൈസൂർ, കോയമ്പത്തൂർ, തെങ്കാശി, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിലും സേവനം ലഭ്യമാണ്. കേരളത്തിന് അകത്തും പുറത്തുമായി സർവീസ് നടത്തുന്ന ബസുകൾ വഴിയാണ് കൊറിയർ കൈമാറുന്നത്. ചുരുങ്ങിയത് 30 ശതമാനം എങ്കിലും വിലക്കുറവിൽ സേവനം കെഎസ്ആർടിസി സംവിധാനത്തിലൂടെ ലഭ്യമാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

അടുത്ത ഘട്ടത്തിൽ മുഴുവൻ ഡിപ്പോകളിലും 24 മണിക്കൂറും സീവനം ആരംഭിക്കാനും ഡോർ ഡെലിവറി നടപ്പിലാക്കാനുമുള്ള ആലോചനയിലാണ് കെഎസ്ആർടിസി ഭാവിയിൽ സർക്കാർ – അർദ്ധ സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തനം വിപുലീകരിക്കുമെന്നും ഡിപ്പോകൾ ഇല്ലാതെ സ്ഥലങ്ങളിൽ ഫ്രാഞ്ചൈസികൾ അനുവദിക്കുമെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. സെക്രട്ടറിയേറ്റ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ കൗണ്ടറുകൾ തുറക്കാനും ആലോചനയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...