ഇത്തവണവും ബാലോണ്‍ ഡി ഓര്‍ മെസിക്ക് തന്നെ

For full experience, Download our mobile application:
Get it on Google Play

റിയോ ഡി ജനീറോ: ലിയോണല്‍ മെസി ഇത്തവണത്തെ ബാലോണ്‍ ഡി ഓര്‍ പുരസ്‌കാരം നേടുമെന്ന് ബ്രസീലിയന്‍ മുന്‍താരം റൊണാള്‍ഡോ. മെസിയും എര്‍ലിംഗ് ഹാളണ്ടുമാണ് ബാലോണ്‍ ഡി ഓറിന് വേണ്ടി മൂന്നിലുള്ളത്. എന്നാല്‍ ഖത്തര്‍ ലോകകപ്പ് നേട്ടമാണ് മെസിയെ വേറിട്ടതാക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി താരം ഹാളണ്ടിന് യുവേഫ ചാംപ്യന്‍സ് ലീഗും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും എഫ് എ കപ്പും നേടാനായിരുന്നു. ലോകഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരം ആരെന്ന ചോദ്യം അപ്രസക്തമാക്കിയാണ് ഖത്തറില്‍ ലിയോണല്‍ മെസ്സിയും സംഘവും കിരീടം ചൂടിയത്. ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും കിരീടത്തോടൊപ്പം മെസി ഏറ്റുവാങ്ങി. ഫിഫ പുരസ്‌കാരത്തിലും നിറഞ്ഞുനിന്നത് അര്‍ജന്റീന നായകന്‍. ബാലണ്‍ ഡി ഓര്‍ പ്രഖ്യാപിക്കാന്‍ ഇനിയും നാല് മാസങ്ങളുണ്ടെങ്കിലും എട്ടാം തവണയും മെസി നേട്ടത്തിലെത്തുമെന്നാണ് ബ്രസീലിയന്‍ മുന്‍താരം റൊണാള്‍ഡോ പ്രതീക്ഷിക്കുന്നത്.

ലോകകപ്പ് ഏറ്റവും വലിയ ടൂര്‍ണമെന്റാണ്. മെസിയാണ് ഇത്തവണ ബാലോണ്‍ ഡി ഓറിന് അര്‍ഹനെന്നും റൊണാള്‍ഡോ പറഞ്ഞു. ഹാളണ്ട്, പ്രീമിയര്‍ ലീഗിലെയും ചാംപ്യന്‍സ് ലീഗിലെയും ടോപ് സ്‌കോററുമായി. 53 ഗോളും ഒന്‍പത് അസിസ്റ്റുമാണ് സീസണില്‍ ഹാളണ്ടിന്റെ സമ്പാദ്യം. പിഎസ്ജിക്കൊപ്പം ഫ്രഞ്ച് ലീഗ് സ്വന്തമാക്കിയ മെസിയുടെ പേരില്‍ 38 ഗോളും 25 അസിസ്റ്റുമാണുള്ളത്. കിലിയന്‍ എംബാപ്പേ, വിനിഷ്യസ് ജുനിയര്‍, കെവിന്‍ ഡിബ്രൂയ്ന്‍ തുടങ്ങിയവരും സാധ്യതയില്‍ മുന്നിലുണ്ട്. സെപ്റ്റംബര്‍ ആറിന് 30 താരങ്ങളുടെ ചുരുക്കപ്പട്ടിക പുറത്തുവിടും. കരീം ബെന്‍സെമയാണ് നിലവിലെ ജേതാവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...